ചീനട്രോഫി: ധ്യാൻ ശ്രീനിവാസൻ ചിത്രം റിലീസ് ചെയ്ത് എട്ടുമാസത്തിന് ശേഷം ഒടിടിയിൽ

By Web Team  |  First Published Aug 30, 2024, 3:12 PM IST

ധ്യാൻ ശ്രീനിവാസൻ നായകനായ 'ചീനട്രോഫി' ഇപ്പോൾ അമസോൺ പ്രൈമിൽ സ്‌ട്രീമിങ് ആരംഭിച്ചു. ഡിസംബർ 8 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം അനിൽ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.


കൊച്ചി: ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്ത 'ചീനട്രോഫി' ഒടിടി റിലീസ് ചെയ്തു. അമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇനി പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക്. 2023 ഡിസംബർ 8നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. ഫാമിലി എൻ്റർടൈനറായ് ഒരുക്കിയ ചിത്രം പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.  

പലഹാര കച്ചവടക്കാരനായ് ധ്യാൻ ശ്രീനിവാസൻ എത്തുന്ന ചിത്രത്തിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ള സുപ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Latest Videos

ചിത്രത്തിലെ 'കുന്നും കേറി' എന്ന ഗാനം സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ടായിരുന്നു. പാർവതി എ ജിയുടെ ആലാപനത്തിൽ എത്തിയ ​ഗാനത്തിന് വർക്കിയാണ് സം​ഗീതം പകർന്നത്. അനിൽ ലാലിന്റെതാണ് വരികൾ. ചിത്രത്തിലെ മറ്റൊരു ​ഗാനമായ 'സഞ്ചാരി'യും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. അനിൽ ലാലിന്റെ വരികൾക്ക് വർക്കി സം​ഗീതം പകർന്ന ഈ ​ഗാനം അറക്കൽ നന്ദകുമാറാാണ് ആലപിച്ചത്. അഷ്ടമൻ പിള്ള ആലാപിച്ച ചിത്രത്തിലെ 'ചൂടാറുംനേരം' എന്ന ​ഗാനവും സ്വീകാര്യത നേടിയിരുന്നു. വർക്കി സം​ഗീതം ഒരുക്കിയ ഈ ​ഗാനത്തിനും അനിൽ ലാലാണ് വരികൾ രചിച്ചത്. 

ഛായാഗ്രഹണം: സന്തോഷ് അണിമ, ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: അമൽ, സജിത്ത് വിതുര, വസ്ത്രാലങ്കാരം: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനൽ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

നേടിയത് 20 കോടിയിലേറെ, ചിരിപ്പിച്ച് ബോക്സ് ഓഫീസ് നിറച്ച് 'നുണക്കുഴി'; രണ്ടാം വാരത്തിലേക്ക്

​'ഗോട്ടി'ന് മുൻപ് 'ഭ​ഗവതി'; 22 വർഷങ്ങൾക്ക് ശേഷം വിജയ്‍യുടെ സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററിലേക്ക്

click me!