ഗൗതം മേനോൻ 'പതിവ് പോലെ': ധ്രുവനച്ചത്തിരം റിലീസ് വീണ്ടും മാറ്റുന്നു?

By Web Team  |  First Published Nov 21, 2023, 11:00 AM IST

വിക്രമോ, ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരോ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ അവശേഷിക്കെ പ്രമോഷന് പോലും ഇറങ്ങിയിട്ടില്ല എന്നതാണ് കോളിവുഡിനെ ഞെട്ടിക്കുന്നത്. 


ചെന്നൈ: ഏഴുവര്‍ഷത്തോളം തമിഴ് സിനിമ കാത്തിരിക്കുന്ന ചിത്രമാണ്  ചിയാൻ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലർ ധ്രുവനച്ചത്തിരം. ഈ നവംബർ 24നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഒരാഴ്ച പോലും ഇല്ല ചിത്രത്തിന്‍റെ റിലീസിന്. പക്ഷെ ചിത്രം വീണ്ടും പ്രതിസന്ധിയിലായി എന്നാണ് വിവരം.

വിക്രമോ, ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരോ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ അവശേഷിക്കെ പ്രമോഷന് പോലും ഇറങ്ങിയിട്ടില്ല എന്നതാണ് കോളിവുഡിനെ ഞെട്ടിക്കുന്നത്. നായകനായ വിക്രം ഇതുവരെ പ്രൊമോഷണൽ അഭിമുഖങ്ങളിൽ പങ്കെടുക്കുകയോ എന്തെങ്കിലും പ്രമോഷന്‍ നടത്തുകയോ ചെയ്തിട്ടില്ല.ആകെ   ഗൗതം മേനോൻ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ യൂട്യൂബ് ചാനലില്‍ ദിവ്യദര്‍ശനിക്ക് ഒരു അഭിമുഖം നല്‍കിയതാണ് ഇതുവരെ നടത്തിയ പ്രമോഷന്‍

Latest Videos

ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ കോളിവുഡ് കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ സൂചന വരുന്നത്.  സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചേക്കാം എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ ആഴ്ച തന്നെ ചിത്രത്തിന്‍റെ റിലീസ് ഉറപ്പാക്കാൻ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വിവരം.

ഒൻട്രാഗ എന്റർടൈൻമെന്റ് ബാനറിൽ ധ്രുവനച്ചത്തിരം നിര്‍മ്മാതാവ് കൂടിയായ സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിന്റെ ഒടിടി , സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റ് അവസാന നിമിഷം 50 കോടിയോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇത് വിജയിച്ചാല്‍ ചിത്രം റിലീസാകും എന്നാണ് വിവരം.

നെറ്റ്ഫ്ലിക്സ്, കലൈഞ്ജര്‍ ടിവി എന്നിവരുമായി ചര്‍ച്ച നടക്കുകയാണ്. ഗൗതം മേനോൻ ഈ ഡീലുകളിൽ ഒപ്പുവെച്ച് കടങ്ങൾ തീർത്തുകഴിഞ്ഞാൽ സിനിമ റിലീസാകും എന്നാണ് വിവരം. വിക്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം.

ടോളിവുഡ് നടി റിതു വർമ്മയും മുതിർന്ന നായിക സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, ധ്രുവനച്ചത്തിരത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്.

തൃഷയ്ക്കെതിരായ പരാമര്‍ശം: എനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണ് ചിലരെന്ന് മന്‍സൂര്‍ അലി ഖാന്‍.!

കുറച്ചുനാൾ ലൈവിൽ വരാൻ പറ്റാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി നായർ
 

click me!