'ധ്രുവനച്ചത്തിരം' ഈ ആഴ്ചയും ഇല്ല? പുതിയ റിലീസ് തീയതി തീരുമാനിച്ചതായി റിപ്പോര്‍ട്ട്

By Web Team  |  First Published Nov 27, 2023, 4:46 PM IST

ഗൌതം മേനോന്‍റെ സിനിമാജീവിതത്തില്‍ റിലീസ് ഏറ്റവും നീണ്ടുപോയ ചിത്രം


പ്രഖ്യാപിക്കുന്ന ചിത്രങ്ങള്‍ സമയത്ത് തിയറ്ററുകളില്‍ എത്തിക്കാനാവാത്ത സംവിധായകനെന്ന് പലപ്പോഴും പഴി കേട്ടിട്ടുള്ള ആളാണ് ​ഗൗതം വസുദേവ് മേനോന്‍. അത്തരത്തില്‍ അദ്ദേഹം ഏറ്റവുമധികം പരിഹാസം നേരിട്ട ചിത്രം ധ്രുവനച്ചത്തിരവും. റിലീസ് ഏറെ നീണ്ടുപോയ ചിത്രത്തിന്‍റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി നവംബര്‍ 24 ആയിരുന്നു. എന്നാല്‍ അന്നും ചിത്രം എത്തിയില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ചിത്രം ഡിസംബര്‍ 8 ന് എത്തുമെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ എക്സിലൂടെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ തിയറ്ററുകള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. എന്നാല്‍ ഇതിന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. ഗൌതം വസുദേവ് മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ധ്രുവനച്ചത്തിരം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. യുദ്ധ കാണ്ഡം എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്നത്. റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജയിലറിന് ശേഷം വിനായകന്‍ പ്രതിനായകനായി എത്തുന്ന തമിഴ് ചിത്രം ആയിരിക്കും ഇത്.

Latest Videos

ഗൌതം മേനോന്‍റെ സിനിമാജീവിതത്തില്‍ റിലീസ് ഏറ്റവും നീണ്ടുപോയ പ്രോജക്റ്റ് ആണ് ധ്രുവനച്ചത്തിരം. 2013 ല്‍ ആലോചിച്ച് 2016 ല്‍ ചിത്രീകരണം തുടങ്ങിയ സിനിമ, നിര്‍‌‌മ്മാതാവ് കൂടിയായ ഗൌതം മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം 2023 വരെ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. 

ALSO READ : കേരളത്തിലെ 60 കോടി ക്ലബ്ബ്; വിജയ്‍ക്കും പ്രഭാസിനും യഷിനുമൊപ്പം രണ്ട് മലയാളി താരങ്ങള്‍ മാത്രം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!