Bigg Boss : 'ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്, കുറേദിവസം'; ജീവിതകഥ പറഞ്ഞ് ധന്യ

By Web TeamFirst Published Apr 2, 2022, 12:02 AM IST
Highlights

 ഇക്കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച മനസ്സിനെ ലക്ഷ്മി പ്രിയ അഭിനന്ദിക്കുകയും ചെയ്തു. 

ബി​ഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥികളെ എല്ലാവരേയും തന്നെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുന്നത്. ഷോയുടെ ​ഗതികൾ മാറി മറിയുന്നത് ഈ ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ പ്രേക്ഷകർ കണ്ടതാണ്. ഷോയുടെ രണ്ടാം ദിവസം മുതൽ തന്നെ ഓരോ മത്സരാർത്ഥികളും തങ്ങളുടെ ജീവിത കഥകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ട്. ആറാമത്തെ എപ്പിസോഡിൽ ധന്യ മേരി വർ​ഗീസായിരുന്നു തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. 

കുട്ടിക്കാലത്തെ കുറിച്ചും വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ചും ധന്യ സഹമത്സരാർത്ഥികളോട് പറയുകയാണ്. ഒരു മാ​ഗസീനിന്റെ ഫോട്ടോ ഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അതായിരുന്നു തന്റെ അഭിനയ രം​ഗത്തേക്കുള്ള അരങ്ങേറ്റമെന്നും താമര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും ധന്യ പറയുന്നു. അടുത്ത ചിത്രമായിരുന്നു തലപ്പാവ്. ഈ ചിത്രത്തിലൂടെയാണ് താൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് പുറംലോകം അറിഞ്ഞതെന്നും ധന്യ പറയുന്നു. 

Latest Videos

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിന്റെ നൂറാമത്തെ എപ്പിസോഡിൽ വച്ചാണ് ഭർത്താവും നടനുമായ ജോൺ ജേക്കബിനെ ധന്യ കാണുന്നത്. ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോ​ഗ്രാം ഉണ്ടായിരുന്നു. അവിടെ വച്ചാണ് ജോൺ ധന്യയെ പ്രപ്പോസ് ചെയ്യുന്നത്. ഒടുവിൽ മൂന്ന് മാസത്തിനുള്ളിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചുവെന്നും താരം പറഞ്ഞു. സന്തോഷകരമായ ജീവിതമായിരുന്നുവെന്നും ധന്യ. പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയിൽ മാനേജിം​ഗ് ഡയറക്ടർ ആയിരുന്നു ജോൺ. ഒപ്പം അദ്ദേഹത്തിന്റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോൺ അത്ര ആക്ടീവ് ആയിരുന്നില്ല കമ്പനിയിൽ. 

Read Also: Bigg Boss : 'അത് കേട്ടപ്പോൾ എന്റെ ഹൃദയം മുറിഞ്ഞുപോയി'; കണ്ണുനിറഞ്ഞ് ലക്ഷ്മി പ്രിയ

2014 സമയത്ത് പ്രോജക്ടുകൾ വർദ്ധിച്ചു. ജോൺ പിന്നെ അതിന്റെ പുറകെ ആയി. അവിടെന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം താനും ജോണുമായി ഒരു കമ്പനി തുടങ്ങിയെന്നും ധന്യ പറയുന്നു. പിന്നീട് ​ഗുണ്ടകളെ പോലെയായിരുന്നു കടക്കാർ വീട്ടിൽ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാൽ കടങ്ങൾക്കൊന്നും കുറവുണ്ടായില്ല. ഇതിനിടിൽ ഡാഡി ചെക്ക് കേസിൽ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാ​ഗമായി. നല്ലൊരു വക്കീൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആ കേസിൽ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടിൽ പോലും ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞില്ല. ഒടുവിൽ കേസിൽ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോൾ പരാതി കൊടുത്തവർക്ക് വലിയ പബ്ലിസിറ്റി ആയി. അങ്ങനെ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കുറേ ദിവസം. ബി​ഗ് ബോസിലെ ജയിൽ ഒന്നും എനിക്ക് ഒന്നുമല്ല. 

കേസെല്ലാം കഴിഞ്ഞ് ഞാൻ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റിൽ പുതിയൊരു സീരിയലിൽ അഭിനയിക്കാൻ അവസരം വന്നത്. സീതാകല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോൺഫിഡൻസൊക്കെ ലഭിച്ചത്. ജോണും ഇതിനിടയിൽ ദയ സീരിയലിൽ വന്നെത്തി. സത്യത്തിൽ ഏഷ്യാനെറ്റ് എങ്ങനെ ഞങ്ങളുടെ ലൈഫിൽ മാലാഖയായി എത്തിയെന്ന് എനിക്കിപ്പോഴും അറിയില്ലെന്നും ധന്യ പറയുന്നു. പിന്നാലെ മറ്റ് മത്സരാർത്ഥികൾ ധന്യയെ ആശ്വസിപ്പിച്ച് രം​ഗത്തെത്തി. ഇക്കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച മനസ്സിനെ ലക്ഷ്മി പ്രിയ അഭിനന്ദിക്കുകയും ചെയ്തു. 

click me!