മുന്‍ ഭാര്യയുടെ പടം, ഭാര്യപിതാവ് പ്രധാന താരം; ട്രെയിലറിനോട് ധനുഷ് പ്രതികരിച്ചത് ഇങ്ങനെ

By Web Team  |  First Published Feb 6, 2024, 12:24 PM IST

കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലര്‍ ശ്രദ്ധേയമാകുമ്പോള്‍ ചിത്രത്തിന് അപ്രതീക്ഷിതമായ ഒരു പ്രതികരണം ലഭിച്ചിരിക്കുകയാണ്.


ചെന്നൈ: തമിഴില്‍ നിന്നുള്ള അടുത്ത വലിയ റിലീസാണ് ലാല്‍ സലാം. ഒരു സ്പോര്‍ട്സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ രജനികാന്താണ്. ചിത്രത്തില്‍ സൂപ്പര്‍താരം രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്നു എന്നത് തന്നെയാണ് പ്രധാന പ്രത്യേകത.  വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജനികാന്തിന്‍റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്. മൊയ്തീന്‍ ഭായി എന്ന വേഷത്തിലാണ് രജനി എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലര്‍ ശ്രദ്ധേയമാകുമ്പോള്‍ ചിത്രത്തിന് അപ്രതീക്ഷിതമായ ഒരു ആശംസ ലഭിച്ചിരിക്കുകയാണ്. ഇത് വന്നത് മറ്റൊരിടത്തു നിന്നും അല്ല, തമിഴിലെ ശ്രദ്ധേയ താരം ധനുഷില്‍ നിന്നാണ്.

Latest Videos

ധനുഷിന്‍റെ മുന്‍ ഭാര്യയാണ് ഐശ്വര്യ രജനികാന്ത്. ഇരുവരും ഇതുവരെ നിയമപരമായി വിവാഹമോചിതരായിട്ടില്ലെന്നാണ് വിവരം. അതിനിടയിലാണ് അപ്രതീക്ഷിത ആശംസ. ലാല്‍ സലാം ട്രെയിലര്‍ പങ്കുവച്ച് അണിയറക്കാര്‍ക്ക് എല്ലാം ആശംസ നേരുന്നുണ്ട് ധനുഷ്. 

ഭാര്യയുമായി വേര്‍പിരിഞ്ഞെങ്കിലും ഭാര്യപിതാവ് രജനികാന്തിനോട് എന്നും ആദരവ് കാണിക്കാറുണ്ട്. ജയിലര്‍ അടക്കം ചിത്രങ്ങള്‍ ആദ്യദിനത്തില്‍ തന്നെ തീയറ്ററില്‍ എത്തി കണ്ടിട്ടുണ്ട് ധനുഷ്.

Lal salaam trailer https://t.co/jUlBWLLtTX Best wishes to the team. God bless.

— Dhanush (@dhanushkraja)

നേരത്തെ 2024ലെ പൊങ്കലിന് ലാൽ സലാം ഗംഭീരമായ തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയായിരുന്നു. 

2024 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലാൽ സലാം റിലീസ് ചെയ്തേക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ  പിന്നീട് വന്നു. എന്നാല്‍ പിന്നീടാണ് ചിത്രം ഫെബ്രുവരി 9ന് റിലീസ് ചെയ്യാന്‍ തീരുമാനമായത്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ലാല്‍ സലാം ചിത്രത്തില്‍ മൊയ്തീൻ ഭായി എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. പ്രശസ്ത ക്രിക്കറ്റ് താരം കപിൽ ദേവ്, വിഘ്നേഷ്, ലിവിംഗ്സ്റ്റൺ, സെന്തിൽ, ജീവിത, കെ എസ് രവികുമാർ, തമ്പി രാമയ്യ, നിരോഷ, വിവേക് ​​പ്രസന്ന, ധന്യ ബാലകൃഷ്ണ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം. 

എനിക്ക് റോള്‍ തന്നാല്‍ നിങ്ങളുടെ പടം പൊട്ടും, കാരണം: അനിമല്‍ സംവിധായകനോട് കങ്കണ.!

ആദ്യചിത്രത്തില്‍ അവാര്‍ഡോടെ വരവ് അറിയിച്ചു; പിന്നെ സിനിമ കിട്ടിയില്ല, കാരണം തുറന്ന് പറഞ്ഞ് മീര കൃഷ്ണ.!

click me!