ധനുഷിന്റെ 'രായൻ' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

By Web Team  |  First Published Aug 17, 2024, 10:10 AM IST

ധനുഷ് നായകനും സംവിധായകനുമായ 'രായൻ' പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജൂലൈ 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സോഫീസിൽ 150 കോടി നേടിയിരുന്നു.


ചെന്നൈ: ധനുഷിന്‍റെ 'രായന്‍' ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരിക്കുകയാണ്. ചിത്രം ഇറങ്ങി ഒരുമാസം കഴിയുന്നതോടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിന്‍റെ ഒഫീഷ്യൽ സ്ട്രീമിംഗ് അവകാശം പ്രൈം വീഡിയോയ്ക്കാണ് ലഭിച്ചിരിക്കുന്നത്. 

ധനുഷ് തന്നെ സംവിധാനം ചെയ്യുകയും രചന നിർവഹിക്കുകയും ചെയ്ത 'രായന്‍' തിയേറ്ററിൽ റിലീസ് ചെയ്ത് നാലാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 23-ന് പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും എന്നാണ് പ്രൈം വീഡിയോ ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. ജൂലൈ 26നാണ് ചിത്രം തീയറ്ററിൽ എത്തിയത്. 

Latest Videos

ചിത്രം ആഗോള ബോക്സോഫീസില്‍ ഇതിനകം 150 കോടി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം 80 കോടിക്ക് മുകളിലാണ് നേടിയത്. കോളിവുഡിലെ ഈ വര്‍ഷത്തെ ഇതുവരെയുള്ള വലിയ വിജയങ്ങളില്‍ ഒന്നാണ് ചിത്രം. 

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു ഫാമിലി ക്രൈം ത്രില്ലര്‍ ചിത്രമാണ് രായന്‍.  ഛായാഗ്രാഹണം ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. 

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു ഫാസ്റ്റ്ഫുഡ് കട നടത്തുന്ന വ്യക്തിയാണ്. എന്നാല്‍ അപ്രതീക്ഷിതമായ അധോലോകവുമായി ഏറ്റുമുട്ടേണ്ടിവരുന്നു ഇയാള്‍ക്ക്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

'ഭൈര' ജൂനിയർ എൻടിആറിന് എതിരായ മാരക വില്ലനായി സെയ്ഫ് അലി ഖാൻ - ദേവര പാര്‍ട്ട് 1 വീഡിയോ

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തി 'ആട്ടം': മികച്ച ചിത്രം അടക്കം മൂന്ന് അവാര്‍ഡുകള്‍

click me!