തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശത്തില്‍ നിന്ന് മാത്രം 100 കോടി! റിലീസിന് മുന്‍പേ 'ദേവര' ആകെ നേടിയത്

By Web Team  |  First Published Sep 22, 2024, 5:54 PM IST

കൊരട്ടല ശിവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം


ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ബോക്സ് ഓഫീസ് കളക്ഷനും നേടിയ ചിത്രം പാശ്ചാത്യ ലോകത്തും സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി. ആര്‍ആര്‍ആറിന് ശേഷം മറ്റൊരു ബിഗ് കാന്‍വാസ് ചിത്രവുമായി എത്തുകയാണ് ജൂനിയര്‍ എന്‍ടിആര്‍. കൊരട്ടല ശിവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദേവര പാര്‍ട്ട് 1 ആണ് അത്. സെപ്റ്റംബര്‍ 27 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ബിസിനസില്‍ അത് കൃത്യമായി അറിയാനും സാധിക്കുന്നുണ്ട്.

ന്യൂസ് 18 ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം ഇതിനകം നേടിയിരിക്കുന്ന പ്രീ റിലീസ് ബിസിനസ് 180 കോടിയുടേത് ആണ്. ആന്ധ്ര, തെലിങ്കാന വിതരണാവകാശത്തില്‍ നിന്ന് മാത്രം 113 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. നിസാമില്‍ നിന്ന് മാത്രം 45 കോടിയാണ് ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ഇനത്തില്‍ നേടിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് 15 കോടിയും തമിഴ്നാടും കേരളവും ചേര്‍ത്ത് 16.50 കോടിയും വിതരണാവകാശം വിറ്റ വകയില്‍ ചിത്രം നേടി.

Latest Videos

ചിത്രത്തിന്‍റെ നോര്‍ത്ത് ഇന്ത്യന്‍ പ്രീ റിലീസ് ബിസിനസും നന്നായി നടന്നിട്ടുണ്ട്. 15 കോടിയാണ് ഉത്തരേന്ത്യന്‍ വിതരണാവകാശത്തില്‍ നിന്ന് നേടിയിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതേ ഇനത്തില്‍ മറ്റൊരു 26 കോടിയും. അതായത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 180 കോടി ഷെയര്‍ നേടിയാലാണ് ചിത്രം ബ്രേക്ക് ഈവന്‍ ആവുക. ഇതിനായി 350 കോടി ഗ്രോസ് കളക്ഷന്‍ നേടേണ്ടതായി ഉണ്ട്. ആദ്യ ഷോകളില്‍ പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം ഇത് അനായാസം സാധിക്കുമെന്നാണഅ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. 

ALSO READ : കളരിപ്പയറ്റിൻ്റെ ഹൃദയത്തിലേക്ക് ഒരു സിനിമായാത്ര; 'ലുക്ക് ബാക്ക് ബിയോണ്ട് ദി ബ്ലേഡ്‍സ്' 27 ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!