ദേവരയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോയില്‍ നീണ്ടു മുടിയുള്ളതും, അല്ലാത്തതുമായ രണ്ട് ലുക്കില്‍ സെയ്ഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹൈദരാബാദ്: സെയ്ഫ് അലി ഖാൻ്റെ ജന്മദിനത്തിൽ കൊരട്ടാല ശിവയുടെ ദേവര: പാർട്ട് 1 ലെ അദ്ദേഹത്തിൻ്റെ കഥാപാത്രമായ ഭൈരയുടെ 52 സെക്കൻഡ് ദൃശ്യം ദേവര ടീം പുറത്തുവിട്ടു. ബോളിവുഡ് താരത്തിന്റെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് ദേവര: പാർട്ട് 1. ജൂനിയർ എൻടിആർ, ജാൻവി കപൂർ എന്നിവരോടൊപ്പമാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്.
ദേവാരയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോയില്‍ നീണ്ടു മുടിയുള്ളതും, അല്ലാത്തതുമായ രണ്ട് ലുക്കില്‍ സെയ്ഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തിടെയായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന സെയ്ഫിന്‍റെ വ്യത്യസ്തമായ വേഷമായിരിക്കും ദേവരയിലെ എന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. സെയ്ഫിന്‍റെ ഭൈര റോളിന്‍റെ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
undefined
ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു.
തെലുങ്കില്‍ വരാനിരിക്കുന്ന ചിത്രങ്ങളൂടെ കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്നാണ് ദേവര പാര്‍ട്ട് 1. 2024 ഒക്ടോബര്‍ 10 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി. ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെ 30-ാം ചിത്രമായ ദേവരയുടെ പ്രഖ്യാപനം 2021 ഏപ്രിലില്‍ ആയിരുന്നു. അതേസമയം ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത് 2023 മെയ് മാസത്തില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ചു.
ഹൈദരാബാദിന് പുറമെ ഗോവയിലും ചിത്രത്തിന് ഷെഡ്യൂള്‍ ഉണ്ടായിരുന്നു. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് ആണ്.