ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ്; ദേവര പാര്‍ട്ട് 1 ഒടിടിയിലേക്ക്, റിലീസ് ഡേറ്റ്?

By Web Team  |  First Published Oct 14, 2024, 7:55 PM IST

ജൂനിയര്‍ എന്‍ടിആര്‍ നായകനായ ദേവര ആഗോളതലത്തില്‍ 500 കോടി നേടി. ഇന്ത്യയില്‍ മാത്രം ചിത്രം 299.5 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഒടിടി റിലീസ് അപ്ഡേറ്റ് പുറത്ത്


ഹൈദരാബാദ്: ജൂനിയര്‍ എൻടിആര്‍ നായകനായി തീയറ്ററില്‍ എത്തിയ പുതിയ ചിത്രമാണ് ദേവര പാര്‍ട്ട് 1. ജൂനിയര്‍ എൻടിആറിന്റെ ചിത്രം ആഗോളതലത്തില്‍ 500 കോടി നേടിയിരിക്കുന്നു എന്നതാണ് വിവിധ ട്രേഡ് അനലിസ്റ്റുകള്‍ അവസാനമായി പറയുന്നത്. ഇന്ത്യയിലെ മാത്രം  ചിത്രം 299.5 കോടി കളക്ട് ചെയ്തുവെന്നാണ് വിവരം.  

കൊരടാല ശിവയാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കടലിലെ പോരാട്ടം ഇതിവൃത്തമാക്കി ദേവര എന്ന ഇതിഹാസ കഥാപാത്രത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ പ്രധാന വില്ലനായി എത്തുന്നു. 

Latest Videos

മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും.  ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

സെപ്റ്റംബര്‍ 27 ന് ലോകമാകമാനമുള്ള തിയറ്ററുകളിലെത്തിയ ചിത്രം മികച്ച ഓപണിംഗോടെയാണ് ബോക്സ് ഓഫീസ് യാത്ര ആരംഭിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ഏഴ് ദിനങ്ങളില്‍ ചിത്രം 405 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ജൂനിയര്‍ എൻടിആറിന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹീറോ ഹിറ്റ് ആണ് ദേവര പാര്‍ട്ട് 1.

ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റും വന്നിട്ടുണ്ട്. 123 തെലുങ്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സില്‍ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ അടുത്തമാസം സ്ട്രീം ചെയ്ത് തുടങ്ങും. നവംബര്‍ 8 ആണ് ദേവര പാര്‍ട്ട് 1 റിലീസ് ഡേറ്റായി തെലുങ്ക് സൈറ്റ് പറയുന്നത്. എന്നാല്‍ അവസാന തീയതി ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിട്ടില്ല. 

'കേരളപൊലീസിന് പറ്റിയ തെറ്റ് ആ പൊലീസുകാരന്‍ തിരുത്തുമോ?': 'ആനന്ദ് ശ്രീബാല'യുടെ ത്രില്ലിംഗ് ടീസർ

ഇത് സര്‍പ്രൈസ്, ഇന്ത്യയിലും ദേവരയുടെ കളക്ഷൻ ആ മാന്ത്രിക സംഖ്യ മറികടന്നു

tags
click me!