'ഭീഷ്മപർവം' സൂപ്പർ ഹിറ്റ്, പിന്നാലെ 'ധീരനു'മായി ദേവദത്ത് ഷാജി; നായകൻ രാജേഷ് മാധവൻ

By Web Team  |  First Published Nov 1, 2024, 10:30 PM IST

ഭീഷ്മപര്‍വ്വത്തിന്‍റെ രചയിതാവാണ് ദേവദത്ത്. 


ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത് ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.

'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

Latest Videos

undefined

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 

സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ടോക്സിക്കല്ല അതിലും വലുത്, ഞാൻ അനുഭവിച്ചത് എനിക്കെ അറിയൂ; മുൻ ഭാര്യയെ കുറിച്ച് ക്രിസ് വേണു​ഗോപാൽ

അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ 2022ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വം. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിന്‍റെ രചയിതാവായിരുന്നു ദേവദത്ത് ഷാജി. സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തില്‍ സൗബിന്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഷൈൻ ടോം ചാക്കോ,ദിലീഷ് പോത്തൻ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!