ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ദേവയുടെ ഒരു പ്രധാന അപ്ഡേറ്റ് അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ടീസര്‍ നാളെ എത്തും എന്നതാണ് അത്. മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ മലയാള ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത ആളാണ് നായകന്‍. എന്നാല്‍ ഈ കേസിന്‍റെ അന്വേഷണം മുന്നോട്ട് പോകുന്തോറും നിറയെ അപ്രതീക്ഷിതത്വങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക.
Teaser out tomorrow 💥
DEVA in theatres, 31st January 2025 … pic.twitter.com/i9BjlC7uq8
2005 ല്‍ ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറിയ ആളാണ് റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, കായംകുളം കൊച്ചുണ്ണി അടക്കം മലയാളത്തില്‍ ഇതുവരെ 11 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് റീമേക്ക് ജ്യോതികയെ നായികയാക്കി 36 വയതിനിലേ എന്ന പേരിലും സംവിധാനം ചെയ്തു. അതേസമയം ഷാഹിദ് കപൂര്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദേവ.
ALSO READ : 'മാളികപ്പുറം' ടീം വീണ്ടും, ഇക്കുറി വേറിട്ട വഴിയേ; 'സുമതി വളവ്' ഫസ്റ്റ് ലുക്ക്