ദീപികയുമായി സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന രൺവീർ പങ്കിട്ടു. തവിട്ടുനിറവും കറുപ്പും കലർന്ന വസ്ത്രത്തിലായിരുന്നു രണ്‍വീര്‍ ദീപിക കറുത്ത വസ്ത്രത്തിലായിരുന്നു.
ദോഹ: അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ഖത്തറിലെ സ്റ്റേഡിയത്തിൽ ഒരുമിച്ചാണ് രൺവീർ സിങ്ങും ദീപിക പദുകോണും വീക്ഷിച്ചത്. മത്സരത്തിന് മുമ്പ് മുൻ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കർ കാസിലസിനൊപ്പം ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തിരുന്നു. തിങ്കളാഴ്ച, രൺവീർ ദീപികയ്ക്കൊപ്പം ഫൈനല്‍ കാണുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കിട്ടിരുന്നു. "തന്‍റെ യഥാർത്ഥ ട്രോഫി" എന്നാണ് രൺവീർ ദീപികയെ വിശേഷിപ്പിച്ചത്.
ദീപികയുമായി സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന രൺവീർ പങ്കിട്ടു. തവിട്ടുനിറവും കറുപ്പും കലർന്ന വസ്ത്രത്തിലായിരുന്നു രണ്‍വീര്‍ ദീപിക കറുത്ത വസ്ത്രത്തിലായിരുന്നു. “യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്". ഞങ്ങൾ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ട്. ദീപികയും ഇക്കർ കാസിലസും ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ച് “ലോക കപ്പ് ട്രോഫിയ്‌ക്കൊപ്പം എന്റെ ട്രോഫി” എന്ന ക്യാപ്ഷനും രണ്‍വീര്‍ നല്‍കിയിരുന്നു.
undefined
ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം വീക്ഷിക്കുന്നതിനിടെ ദീപികയ്ക്കൊപ്പമുള്ള ഏതാനും ചെറിയ വീഡിയോകളും താരം പങ്കുവച്ചു. അർജന്റീന മത്സരത്തിൽ വിജയിക്കുന്നത് കണ്ട ദീപികയെ ആലിംഗനം ചെയ്യുന്ന വീഡിയോയും ഇതില്‍ പെടുന്നു. താര ദമ്പതികള്‍ ഒന്നിച്ചു കണ്ട ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീനന്‍ വിജയത്തെ "ചരിത്ര നിമിഷം" എന്ന് രണ്‍വീര്‍ വിശേഷിപ്പിച്ചു.
What have I just witnessed ?!?! Historic. Iconic. Pure magic.
— Ranveer Singh (@RanveerOfficial)അർജന്റീനയുടെ വിജയത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം പങ്കുവെച്ചുകൊണ്ട് രൺവീർ ട്വീറ്റ് ചെയ്തിരുന്നു, “ഞാൻ എന്താണ് ഇപ്പോൾ കണ്ടത്?!?! ചരിത്രപരം. മാജിക്. ഫിഫ ലോകകപ്പ്. അത് അദ്ദേഹത്തിനുള്ളതാണ്. മെസ്സി.”
സ്‌റ്റേഡിയത്തിൽ നിന്നുള്ള മറ്റ് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച രൺവീർ അതില്‍ എഴുതി “എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനൽ, കാണാന്‍ ഞാന്‍ ഉണ്ടായിരുന്നു.” ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രവി ശാസ്ത്രിയെയും രണ്‍വീര്‍ സ്റ്റേഡിയത്തില്‍ കണ്ടു, രവിശാസ്ത്രിയുമായുള്ള ഒരു വീഡിയോ രണ്‍വീര്‍ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ലോകത്തെ എല്ലാ പ്രധാന ഇവന്റുകളിലും രൺവീറിനെ കാണാന്‍ കഴിയുമെന്ന് വീഡിയോയില്‍ രവി ശാസ്ത്രി പറഞ്ഞു.
'ഇന്ത്യയ്ക്ക് അഭിമാനം, അവിടെ ആരും ബിക്കിനി നിറം നോക്കിയില്ല': ദീപികയ്ക്ക് അഭിനന്ദന പ്രവാഹം
പഠാന്‍ റിലീസ് ഒരു ദിവസം വൈകിപ്പിക്കണം, കാരണമുണ്ടെന്ന് ആരാധകന്‍; ഷാരൂഖിന്‍റെ കിടിലന്‍ മറുപടി