2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടേക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അനുഭവമാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതിവൃത്തം.
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം ബോക്സോഫീസില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. റിലീസ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയതോടെ ചിത്രം ബോക്സോഫീസില്‍ ഈ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നാകും എന്ന് ഉറപ്പായിരിക്കുകയാണ്. ഇതേ സമയം ചിത്രത്തില്‍ സുധി എന്ന വേഷം ചെയ്ത നടന്‍ ദീപക്ക് പറമ്പോല്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടേക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അനുഭവമാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതിവൃത്തം. ആ സംഘത്തിലെ സുധിയെയാണ് ദീപക്ക് പറമ്പോല്‍ അവതരിപ്പിച്ചത്. എന്നും നല്ല വസ്ത്രം ധരിക്കുന്ന, ചന്ദന കുറിയിടുന്ന സുധിയായി ദീപക് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ഇപ്പോഴിതാ ശരിക്കും സുധിക്കൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ദീപക് പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ സുധിയുടെ ഭാര്യ അയച്ച സന്ദേശമാണ് ദീപക് പുറത്തുവിട്ടത്. "ഹായ്, ഞാൻ സുധിയുടെ ഭാര്യയാണ്. ഞാൻ പടം കണ്ടു സൂപ്പർ ആണ്. അതിൽ സുധി എങ്ങനെയാണോ അങ്ങനെ തന്നെയാണ് യഥാർഥത്തിലും ചന്ദനക്കുറി നിർബന്ധമാണ്. നന്ദി.’’– സുധിയുടെ ഭാര്യ അയച്ച സന്ദേശം പറയുന്നു.
എന്തായാലും ഇതിന് ദീപക് നന്ദി പറയുന്നുണ്ട്. പോസ്റ്റിന് അടിയില്‍ ദീപകിനെയും സിനിമയെയും പലരും അഭിനന്ദിക്കുന്നുണ്ട്. യുവതാരനിരയെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
സൂപ്പര്‍താര സാന്നിധ്യമില്ലാതെയെത്തി ചിത്രം നേടിയ പ്രീ റിലീസ് ബുക്കിംഗ് തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം എണ്ണം പറഞ്ഞ ചിത്രമെന്ന് അഭിപ്രായം വന്നതോടെ ആദ്യദിനം തന്നെ നിരവധി മിഡ്‍നൈറ്റ് സ്പെഷല്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ പ്രേമയുഗം എന്ന ടാഗ് ഒന്നുകൂടി വലുതാക്കിയിരിക്കുകയാണ് സിനിമാപ്രേമികള്‍.
പ്രേമയുഗം ബോയ്സ് എന്നാണ് എക്സിലെ പുതിയ ശ്രദ്ധേയ ടാഗ്. ഭ്രമയുഗം നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര അടക്കമുള്ളവര്‍ ഈ ടാഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രേഡ് അനലിസ്റ്റുകളും സാധാരണ പ്രേക്ഷകരുമടക്കം മറുഭാഷകളില്‍ നിന്നുള്ളവരില്‍ നിന്നും മോളിവുഡിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. മറ്റ് ഭാഷാ സിനിമകളിലൊന്നും ശ്രദ്ധേയ സിനിമകള്‍ വരാത്ത ഒരു വേളയില്‍ മികച്ച ഉള്ളടക്കവുമായി മലയാളം ഹാട്രിക് ഹിറ്റടിക്കുന്നതിലെ കൗതുകമാണ് അവരൊക്കെ പങ്കുവെക്കുന്നത്.
വിജയിയുടെ മകൻ ജെയ്‌സൺ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ മലയാളത്തിലെ യുവ സൂപ്പര്‍താരം.!
വിജയിയുടെ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിളിച്ചു; നോ പറഞ്ഞ് ജ്യോതിക.!