പുതിയ സര്‍പ്രൈസ് പ്രേക്ഷകരുമായി പങ്കുവെച്ച് 'കുടുംബവിളക്കി'ന്‍റെ അണിയറപ്രവര്‍ത്തകര്‍.
തിരുവനന്തപുരം: അടുത്തിടെയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന 'കുടുംബവിളക്ക്' എന്ന പരമ്പരയില്‍ മീര വാസുദേവ് എത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. 'തന്മാത്ര' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മീര അഭിനയരംഗത്തേക്ക് എത്തുന്നത്.
മീരയ്ക്ക് പിന്നാലെ പുതിയ സര്‍പ്രൈസുമായി എത്തുകയാണ് കുടുംബവിളക്കിന്‍റെ അണിയറപ്രവര്‍ത്തകര്‍. രതിനിര്‍വേദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ അസാമാന്യ ഇടം നേടിയ ശ്രീജിത്ത് വിജയിയും പരമ്പരയില്‍ പുതിയ വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ വിശേഷം.
undefined
പരമ്പരയില്‍ സുമിത്ര എന്ന കഥാപാത്രവുമായി എത്തുന്ന മീരയുടെ മകന്റെ വേഷത്തിലാണ് ശ്രീജിത്ത് എത്തുന്നത്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര എത്തുന്നത്. എന്നാല്‍ തന്റെ മോഹങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും വെട്ടിപ്പിടിക്കുന്ന കരുത്തുറ്റ കഥാപാത്രമായി സുമിത്ര മാറുന്ന സൂചനയും പരമ്പര നല്‍കുന്നു.
അനിരുദ്ധ് എന്ന എന്ന കഥാപാത്രം സ്വീകരിക്കുന്നതിലൂടെ പലപ്പോഴും അവഗണിക്കപ്പെടുന്ന അമ്മമാരെ അഭിനന്ദിക്കാനുള്ള അവസരമായിരിക്കും പരമ്പരയെന്ന് ശ്രീജിത്ത് പറയുന്നു. സ്വന്തം കുടുംബത്തെയും അമ്മയെയും തരിച്ചറിയാനുള്ള ഓര്‍മ്മപ്പെടുത്തലാകും പരമ്പരയെന്നും ശ്രീജിത്ത് പറയുന്നു.
Read More: 'അറിവില്ലാ പൈതങ്ങളെ ദൈവം കാത്തു!' പക്ഷെ ധര്‍മ്മനെവിടെ? പിഷാരടിയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ കമന്‍റ്
ബംഗാളി സീരിയല്‍ ശ്രീമോയീ എന്ന പരമ്പരയുടെ റീമേക്കായ കുടുംബവിളക്കില്‍ അധികം വൈകാതെ ഡോക്ടറുടെ വേഷത്തിലെത്തുമെന്നും ശ്രീജിത്ത് പറയുന്നു. ആദ്യമായാണ് മീര വാസുദേവുമായി സ്‌ക്രീന്‍ പങ്കിടുന്നതെന്നും, എന്നാല്‍ അതിനോടകം തന്നെ കൂട്ടുകുടുംബം പോലെ അടുത്തുനില്‍ക്കുന്നതാണ് സെറ്റെന്നും ശ്രീജിത്ത് ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.