"കോറമാണ്ഡൽ എക്‌സ്പ്രസ്സ് മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ട്"; 1997ല്‍ ഇറങ്ങിയ മലയാള സിനിമയില്‍.!

By Web Team  |  First Published Jun 3, 2023, 3:26 PM IST

1997ൽ റിലീസായ 'കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത് ' എന്ന സിനിമയിൽ കോറമാണ്ഡൽ എക്‌സ്പ്രസ്സ് അപകടത്തിൽ പെട്ടതായി സംഭാഷണത്തിലുണ്ട്. 


കൊച്ചി:  രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായത്. രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.55 നാണ് രാജ്യത്തെയാകെ നടുക്കിയ അപകടമുണ്ടായത്.

വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന  12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ  ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

Latest Videos

എന്നാല്‍ അപകടത്തില്‍പ്പെട്ട കോറമാണ്ഡൽ എക്സ്പ്രസ്  മുന്‍പ് അപകടത്തില്‍പ്പെട്ടതായി ഒരു മലയാള ചലച്ചിത്രത്തില്‍ 1997 ല്‍ പറഞ്ഞിട്ടുണ്ടെന്ന കൌതുകമാണ് ചില ചലച്ചിത്ര പ്രേമികള്‍ ചൂണ്ടികാണിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ്പായ എം3ഡിബിയില്‍ സുധീഷ് നമ്പൂതിരിയിട്ട പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. 

1997ൽ റിലീസായ 'കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത് ' എന്ന സിനിമയിൽ കോറമാണ്ഡൽ എക്‌സ്പ്രസ്സ് അപകടത്തിൽ പെട്ടതായി സംഭാഷണത്തിലുണ്ട്. കഥയുടെ  ടേണിങ്ങ് പോയന്റാണ് ഈ രംഗം. ഇന്നലെ ഒഡിഷയിൽ ഇതേ ട്രെയിൻ അപകടത്തിൽ പെട്ടു എന്നറിഞ്ഞപ്പോൾ ഈ സംഭാഷണം ഓർമ്മ വന്നു. ഈ രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ടും ഈ പോസ്റ്റിലുണ്ട്.

വളരെ കൌതുകരമായ കമന്‍റാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. അൻപേ ശിവം എന്ന തമിഴ് സിനിമയിലും കോറമണ്ഡൽ എക്സ്പ്രസ്സ് അപകടത്തിൽ പെടുന്നുണ്ടെന്നാണ് ഇതിന് മറ്റൊരു ഗ്രൂപ്പ് അംഗം നല്‍കുന്ന മറുപടി. ഇതിനൊപ്പം തന്നെ സിനിമയിൽ പത്രത്തിൽ കാണിക്കുന്ന സംഭവം അതിന് വേണ്ടി ഉണ്ടാക്കിയ ന്യൂസ് ആണെന്നാണ് തോന്നുന്നതെന്നും. ഇന്ത്യയിലെ ട്രെയിൻ ദുരന്തങ്ങൾ ലിസ്റ്റിൽ കണ്ടില്ലെന്നും ഒരു ഗ്രൂപ്പ് അംഗം പറയുന്നു. പക്ഷെ പടം ഇറങ്ങിയ അതേ 1997ൽ ഓഗസ്റ്റ് 15ന് ഇരു ഭാഗത്തേക്കും പോകുന്ന  കോറമാണ്ഡൽ എക്‌സ്പ്രസ്സുകള്‍ കൂട്ടിയിടിച്ച് വിശാഖപട്ടണം ബ്രഹ്മപുർ റൂട്ടിൽ 75 പേര് മരിച്ചിട്ടുണ്ടെന്നും ഈ കമന്‍റില്‍ പറയുന്നു.

എന്തായാലും നിരന്തരം മുന്‍പ് അപകടം ഉണ്ടാക്കിയ ട്രെയിന്‍ ആണ്  കോറമാണ്ഡൽ എക്‌സ്പ്രസ്സ്. അതായിരിക്കാം ഇതിനെ നിരന്തരം സിനിമയില്‍ ഉപയോഗിക്കുന്നത് എന്നാണ് മറ്റൊരു കമന്‍റില്‍ കാണിക്കുന്നത്.

ഒഡിഷ ട്രെയിൻ ദുരന്തം; ഞെട്ടലുണ്ടാക്കിയ അപകടമെന്ന് പട്നായിക്, മമത ബാനർജി ബാലസോറിൽ

'കവച്' ഉണ്ടായിരുന്നെങ്കില്‍ ആ പാളങ്ങള്‍ ഇങ്ങനെ ചോരപ്പുഴയില്‍ കുതിരില്ലായിരുന്നു!

 

click me!