തീയതി കുറിച്ചു, ഇനി പോരാട്ടം: തലൈവരെ വെല്ലുമോ ഹൃത്വിക്കും, ജൂനിയര്‍ എന്‍ടിആറും !

ലോകേഷ് കനകരാജ്-രജനികാന്ത് ചിത്രം കൂലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തും. ഇതോടെ അയാൻ മുഖർജിയുടെ വാർ 2മായി കൂലി ക്ലാഷ് ഉണ്ടാക്കും.

Coolie release date Rajinikanth film to clash with Hrithik Roshan Jr NTR War 2

കൊച്ചി: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം കൂലിയുടെ റിലീസ് തീയതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഇതോടെ അയാൻ മുഖർജിയുടെ ഹൃതിക് റോഷനും ജൂനിയർ എൻ‌ടി‌ആറും അഭിനയിക്കുന്ന വാർ 2 യുമായി ചിത്രം ക്ലാഷിന് ഒരുങ്ങുകയാണ്. 

ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തന്നെ തുടങ്ങി കഴിഞ്ഞു. 2023 ല്‍ ഡങ്കി സലാര്‍ ക്ലാഷ് പോലെയാകുമോ ഇത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കൂലിയുടെ റിലീസ് തീയതി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് പ്രഖ്യാപിച്ചത്. 

Latest Videos

ദേവാ വരാര്‍ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. മോണോക്രോം പോസ്റ്ററില്‍ വിസില്‍ അടിക്കുന്ന രജനിയെ കാണാം. അതേ സമയം വാര്‍ 2 നേരത്തെ ആഗസ്റ്റ് 14ന് എത്തും എന്ന് പ്രഖ്യാപിച്ച സിനിമയാണ്. ചിത്രത്തിലെ ഒരു ഗാന രംഗം ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്. ഹൃതിക് റോഷന് പരിക്ക് പറ്റിയതിനാല്‍ ഇത് മെയ് മാസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. 

ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് കൂലി. സ്വര്‍ണ്ണക്കടത്ത് പാശ്ചത്തലത്തിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് വിവരം. കൂലിയിൽ ഉപേന്ദ്ര, അക്കിനേനി നാഗാർജുന, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധാണ് സംഗീതം. 

അതേ സമയം വാര്‍ 2 ശ്രദ്ധേയമാകുന്നത് ജൂനിയന്‍ എന്‍ടിആറിന്‍റെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണോ ജൂനിയര്‍ എന്‍ടിആര്‍ എന്ന അറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്തായാലും വലിയ രണ്ട് ചിത്രങ്ങള്‍ വീണ്ടും ബോക്സോഫീസില്‍ ഏറ്റുമുട്ടാന്‍ പോകുന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 

എകെ വരാറ്, വഴി വിട്: അജിത്തിന്‍റെ വിളയാട്ടം, 'ഗുഡ് ബാഡ് അഗ്ലി' ട്രെയിലര്‍

തമിഴ് സിനിമയും പെട്ടിരിക്കുന്നു : മൂന്ന് മാസത്തില്‍ 64 പടം ഇറങ്ങി, വിജയിച്ച പടം വെറും 4 !

vuukle one pixel image
click me!