'സിനിമാ ചിത്രീകരണം ടിപിആർ കുറഞ്ഞ ശേഷം ആലോചിക്കാം', മന്ത്രി സജി ചെറിയാൻ

By Web Team  |  First Published Jul 15, 2021, 9:58 AM IST

''സിനിമാ ചിത്രീകരണത്തിന് ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ. കേരളത്തിൽ സിനിമാ ചിത്രീകരണം അടക്കമുള്ള കാര്യങ്ങളിൽ സിനിമാ സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണ്'', എന്ന് സജി ചെറിയാൻ. 


കൊച്ചി: സംസ്ഥാനത്ത് സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണെന്ന് സിനിമാ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും, ഇക്കാര്യത്തിൽ ടിപിആർ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും സജി ചെറിയാൻ പറയുന്നു. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിന്‍റെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി. എന്നാൽ ചലച്ചിത്ര പ്രവർത്തകരുടെ ആശങ്കകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന്  വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനിടെ പൃഥിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചീത്രീകരണം ഹൈദരാബാദിൽ തുടങ്ങി. 

വ്യാപാരികളോടും സിനിമക്കാരോടും സർക്കാരിനോട് വിരോധമില്ലെന്ന് സജി ചെറിയാൻ പറയുന്നു. ആളുകളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ - എന്നും സജി ചെറിയാൻ. 

Latest Videos

undefined

മറ്റെല്ലാ മേഖലകൾക്കും സാമാന്യ ഇളവ് അനുവദിച്ചിട്ടും സിനിമാ മേഖലയുടെ കാര്യത്തിൽ സർക്കാർ തുടരുന്ന നിയന്ത്രണങ്ങളിലായിരുന്നു ചലച്ചിത്ര സംഘടനകൾക്ക് പ്രതിഷേധം. മന്ത്രി സജി ചെറിയാന്‍റെ പുതിയ പ്രസ്താവനയോടെ അമർഷം പുകഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്നാൽ കടുത്ത പ്രതികരണത്തിലേക്ക് പോയി സർക്കാരിന്‍റെ കൂടുതൽ പിണക്കേണ്ട എന്ന നിലപാടിലാണ് ഫെഫ്ക അടക്കമുളളവർ. വൻ പ്രതിഫലം പറ്റുന്ന താരങ്ങൾ മാത്രമല്ല ദിവസക്കൂലിക്കാരായ നൂറുകണക്കിന് തൊഴിലാളികളേയും സർക്കാർ കണക്കിലെടുക്കണമെന്നാണ് ഇവരുടെ നിലപാട്. ഇവരുടെ പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായം സർക്കാർ കേന്ദ്രങ്ങളിൽ ഉയർന്നിട്ടുണ്ട്.

മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണമാണ് ഇന്ന് ഹൈദരാബാദിൽ  തുടങ്ങിയത്. ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ നേരത്തെ കേരളത്തിലായിരുന്നു നിശ്ചയിച്ചത്. സിനിമാ ചിത്രീകരണങ്ങൾക്ക് സർക്കാർ  നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സിനിമകളുടെ ഷൂട്ടിങ് കേരളത്തിന് പുറത്തേക്ക് മാറ്റാനാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം. 

Read More : 'പൃഥ്വിരാജ് ചിത്രമടക്കം തെലങ്കാനയിലേക്ക്, എന്തുകൊണ്ട് കേരളത്തില്‍ ചിത്രീകരണാനുമതിയില്ല?', ഫെഫ്‍കയുടെ കത്ത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!