'സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

By Web Team  |  First Published Jun 4, 2023, 8:20 PM IST

കലാഭവൻ ഷാജോണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.


കലാഭവൻ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'സിഐഡി രാമചന്ദ്രൻ റിട്ട. എസ് ഐ'. സനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ സനൂപ് സത്യനും അനീഷ് വി ശിവദാസും എഴുതുന്നു. 'സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെന്റെലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്‍ത് ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച 'റിട്ട. എസ്ഐ രാമചന്ദ്രൻ' സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട്മെന്റിനെ സഹായിക്കുന്ന ചിത്രമാണിത്. കലാഭവൻ ഷാജോണ്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ 'രാമചന്ദ്രനെ' അവതരിപ്പിക്കുന്നു. ജോ ക്രിസ്റ്റോ സേവ്യറാണ് ഛായാഗ്രാഹണം. അനുമോൾ, സുധീർ കരമന, പ്രേം കുമാർ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ, ഗീതി സംഗീത, ബാദ്ഷാ അരുൺ പുനലൂർ, കല്യാൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Latest Videos

എഡി 1877 സെൻസ് ലോഞ്ച് എന്റെർടൈൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. ഷിജു മിസ്‍പ, ബിനിൽ തോമസ്, സനൂപ് തോമസ് എന്നിവരാണ് 'സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ' നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് സജി കുണ്ടറയാണ്. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ടയാണ്. ഗാനങ്ങൾ ദീപക് ചന്ദ്രൻ ആണ്. മനോജ് മാവേലിക്കരയാണ് ചിത്രത്തിന്റെ കലാസംവിധാനം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഉണ്ണി സി, പിആര്‍ഒ വാഴൂർ ജോസ് എന്നിവരുമാണ്.

ഷൈൻ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവര്‍ക്കൊപ്പം 'ചാട്ടുളി'യിലും കലാഭവൻ ഷാജോണ്‍ പ്രധാന വേഷത്തിലെത്തുന്നു. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാല്‍, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു.

Read More: 'പ്ലീസ്, ആരും ഒരിക്കലും അത്തരം വ്യാജൻമാരെ പ്രോത്സാഹിപ്പിക്കരുത്', അഭ്യര്‍ഥനയുമായി എസ് ജെ സൂര്യ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!