തങ്കലാനിലെ നായക വേഷത്തിന്‍റെ പ്രത്യേകത വെളിപ്പെടുത്തി വിക്രം; അത്ഭുതപ്പെട്ട് സിനിമ ലോകം.!

By Web Team  |  First Published Nov 3, 2023, 10:05 AM IST

കഴിഞ്ഞ ദിവസം ഇതിന്‍റെ ടീസറും ഇറങ്ങി. ഗംഭീര വിഷ്വലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വിക്രം, മാളിവിക മോഹന്‍ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലൂണ്ട്. 


ഹൈദരാബാദ്: വിക്രത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ആണ് ചിത്രം. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ഇതിന്‍റെ ടീസറും ഇറങ്ങി. ഗംഭീര വിഷ്വലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വിക്രം, മാളിവിക മോഹന്‍ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലൂണ്ട്. വന്‍ യുദ്ധ രംഗങ്ങളും ചിത്രത്തിന്‍റെ ടീസറില്‍ കാണാം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. അത്യാഗ്രഹം വിനാശത്തിലേക്ക് നയിക്കും, രക്തയുദ്ധങ്ങള്‍ സ്വതന്ത്ര്യത്തിലേക്ക് നയിക്കും, ദൈവ മകന്‍റെ ഉദയം എന്നീ ക്യാപ്ഷനുകള്‍ ടീസറില്‍ എഴുതി കാണിക്കുന്നുണ്ട്. 

Latest Videos

അതിനിടെ തന്‍റെ റോളിനെക്കുറിച്ച് വിക്രം നടത്തിയ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയാകുകയാണ്. 
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ടീസർ ലോഞ്ച് ചടങ്ങിനിടെ വിക്രം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്കലാന്‍ ചിത്രത്തിലെ വേഷം കൗതുകകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. 

ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് സംഭാഷണങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ സോഷ്യല്‍ മീഡിയയില്‍ വിക്രം ചിത്രത്തെ സംബന്ധിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  2024 ജനുവരി 26 നാണ് തങ്കലാന്‍ റിലീസ് ചെയ്യുന്നത്. 

ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

നടനെന്ന നിലയില്‍ പലകുറി വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും സമീപകാലത്ത് കരിയറില്‍ ഒരു സന്നിഗ്ധ ഘട്ടത്തില്‍ നില്‍ക്കുകയായിരുന്നു വിക്രം. തന്‍റെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി സമീപകാലത്ത് എത്തിക്കൊണ്ടിരുന്നത്. 

ആ സിനിമ മമ്മൂക്ക ഏറ്റതാണ്, പക്ഷെ നടന്നില്ല: കാരണം വെളിപ്പെടുത്തി റസൂല്‍ പൂക്കുട്ടി

വെറും നാല് മലയാള ചിത്രങ്ങള്‍ നേടിയ ആ നേട്ടം; ഒടുവില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡും നേടി.!
 

click me!