മമ്മൂട്ടിയുടെ 'കാതലി'നായി കെ എസ് ചിത്രയുടെ പാട്ട്

By Web Team  |  First Published Mar 29, 2023, 7:09 PM IST

ജ്യോതികയാണ് മമ്മൂട്ടി ചിത്രത്തില്‍ നായിക.


മമ്മൂട്ടി നായകനായ ചിത്രം 'കാതല്‍' പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. 'കാതലി'ന്റെ ഗാനം സംബന്ധിച്ചാണ് പുതിയൊരു അപ്‍ഡേറ്റ് പുറത്തു വരുന്നത്.

കെ എസ് ചിത്ര ചിത്രത്തിനായി ഒരു ഗാനം ആലപിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അൻവര്‍ അലിയാണ് ചിത്രത്തിന്റെ ഗാനരചന. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

Latest Videos

'റോഷാക്കി'നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' ആയിരുന്നു ആദ്യ ചിത്രം. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിലുള്ള ചിത്രം 'ക്രിസ്റ്റഫറാ'ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് 'ക്രിസ്റ്റഫറി'ന്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതിയ ചിത്രമാണ് 'ക്രിസ്റ്റഫര്‍'. പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. കലാസംവിധാനം ഷാജി നടുവിൽ. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്‍ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാണ്ഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരായിരുന്നു ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: സംവിധായകൻ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്

click me!