അച്ഛന്‍ ക്ലാപ്പ് അടിച്ചു; രാം ചരണിന്‍റെ 'ആര്‍സി 16' തുടങ്ങി, ജാന്‍വി നായിക

By Web Team  |  First Published Mar 21, 2024, 10:23 AM IST

ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചടങ്ങിൽ ചിരഞ്ജീവിയും രാം ചരണിന്‍റെ ഭാര്യ ഉപാസനയും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും പങ്കെടുത്തു. 


ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം രാം ചരണിന്‍റെ പുതിയ പടം ആരംഭിച്ചു. ചിത്രത്തിന്‍റെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. രാം ചരണിന്‍റെ പിതാവും തെലുങ്ക് മെഗാതാരവുമായ ചിരഞ്ജീവിയാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിച്ചത്. ആര്‍സി 16 എന്ന് താല്‍കാലിക ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചിത്രങ്ങള്‍ ചിത്രത്തിലെ നായികയായ ജാന്‍വി കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചടങ്ങിൽ ചിരഞ്ജീവിയും രാം ചരണിന്‍റെ ഭാര്യ ഉപാസനയും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും പങ്കെടുത്തു. ഓസ്‌കാർ ജേതാവായ എആർ റഹ്മാനാണ് ചിത്രത്തിൻ സംഗീതസംവിധായകൻ. എആര്‍ റഹ്മാനും ചടങ്ങില്‍ പങ്കെടുത്തു. 

Latest Videos

ജാൻവി കപൂറിന്‍റെ  27-ാം ജന്മദിനത്തിലാണ് നിർമ്മാതാക്കളായ  മൈത്രി മൂവി മേക്കേഴ്‌സ് ജാന്‍വി കപൂര്‍ ചിത്രത്തിലെ നായികയാണെന്ന് വെളിപ്പെടുത്തിയത്.  രംഗസ്ഥലം, ഉപ്പണ്ണ പോലുള്ള ചിത്രങ്ങളുടെ രചിതാവാണ്  ബുച്ചി ബാബു സന. വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം.

നിലവില്‍ ഗെയിം ചെയ്ഞ്ചര്‍ എന്ന ഷങ്കര്‍ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിലാണ് രാം ചരണ്‍. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വിശാഖ പട്ടണത്ത് നടക്കുകയാണ്. ഇതിനായി വിശാഖപട്ടണത്ത് കടലോരത്ത് വലിയ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ഷങ്കറിന്‍റെ ചിത്രത്തില്‍ ഒരു ഐഎഎസ് ഓഫീസറായാണ് രാം ചരണ്‍ എത്തുന്നത് എന്നാണ് വിവരം. 

ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തോളമായി രാം ചരണ്‍ ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല. ഗെയിം ചെയ്ഞ്ചര്‍ ആയിക്കും രാം ചരണിന്‍റെ അടുത്ത ചിത്രം എന്നാണ് സൂചന. ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

എന്‍റെ ഒരു ദിവസം ഇങ്ങനെയാണ്; വ്ളോഗുമായി ലക്ഷ്മി നക്ഷത്ര

'ഇത് അവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നെ പിടിച്ച് പുറത്തെറിയും' സല്‍മാന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനോട് പറഞ്ഞത്.!

click me!