ഷൂട്ടിനിടെ ബോളിവുഡ് നടിയുടെ മുടിക്ക് തീപിടിച്ചു; പിന്നീട് സംഭവിച്ചത് - വീഡിയോ

By Web Team  |  First Published Dec 19, 2023, 1:57 PM IST

ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ നടിയാണ് ചാവി മിത്തല്‍. ഭർത്താവ് മോഹിത് ഹുസൈനുമായി ചേർന്ന് അവർ ഒരു ഡിജിറ്റൽ പ്രൊഡക്ഷൻ കമ്പനിയായ എസ്ഐടി സ്ഥാപിച്ചിട്ടുണ്ട്. 


മുംബൈ: ബോളിവുഡ് നടി ചാവി മിത്തലിന്‍റെ മുടിക്ക് ഷൂട്ടിംഗിനിടെ തീപിടിച്ചു. നടി തന്നെയാണ് ഇത് സംബന്ധിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പേടിപ്പിക്കുന്ന അനുഭവം എന്നാണ് നടി മുടിക്ക് തീപിടിച്ച സംഭവത്തെ വിശേഷിപ്പിക്കുന്നത്. അതേ സമയം മുടിക്ക് തീപിടിച്ച കാര്യം നടി ആദ്യം അറിഞ്ഞില്ലെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. 

സെറ്റിൽ അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. പക്ഷേ  മുടിക്ക് തീ പിടിക്കുന്നത് ഭയാനകമായ കാര്യമാണ്. എനിക്ക് സംഭവിച്ച ഈ അനുഭവം ക്യാമറയില്‍ കുടുങ്ങി. വെറും കൈകൊണ്ട് തീ അണച്ച് എന്നെ രക്ഷിച്ചതിന് കരണ്‍ ഗോവറിന് നന്ദിയെന്ന് നടി പറയുന്നു. ഇതിനൊപ്പം യൂട്യൂബിലും നടി തന്‍റെ വ്ളോഗ് പൂര്‍ണ്ണമായും ഇട്ടിട്ടഉണ്ട്. ഇതില്‍ ഏത് ഷൂട്ടിലായിരുന്നു നടി എന്നത് അടക്കം കാണിക്കുന്നുണ്ട്. 

Latest Videos

ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ നടിയാണ് ചാവി മിത്തല്‍. ഭർത്താവ് മോഹിത് ഹുസൈനുമായി ചേർന്ന് അവർ ഒരു ഡിജിറ്റൽ പ്രൊഡക്ഷൻ കമ്പനിയായ എസ്ഐടി സ്ഥാപിച്ചിട്ടുണ്ട്. 

2004-ൽ സംവിധായകൻ മോഹിത് ഹുസൈനെ ചാവി വിവാഹം കഴിച്ചു. അവർ ഹിന്ദു പശ്ചാത്തലത്തിൽ നിന്നുള്ള ചാവി ഭർത്താവ് മുസ്ലീമായതിന്‍റെ പേരില്‍ അവളുടെ മാതാപിതാക്കൾ അവളുടെ വിവാഹത്തിന് വിസമ്മതിച്ചെങ്കിലും പിന്നീട് അവർ സമ്മതിച്ചു.ദമ്പതികൾക്ക് അരിസ ഹുസൈൻ അർഹാം ഹുസൈന്‍ എന്നിങ്ങനെ രണ്ട് മക്കളാണ്. ചാവി മിത്തല്‍  സ്തനാർബുദം കണ്ടെത്തിയതിനെത്തുടർന്ന് 2022 ഏപ്രിൽ 25-ന് അവർ സ്തനാർബുദം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി.

'ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്': പാകിസ്ഥാന്‍ നടിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.!

വീണ്ടും വിയോഗ ദു:ഖത്തില്‍ സുമിത്രേച്ചി: രോഹിത്തിന് ദാരുണാന്ത്യം; കുടുംബവിളക്കില്‍ വീണ്ടും ട്വിസ്റ്റ്

click me!