കേരളത്തിൽ 24 മണിക്കൂറും പുഷ്പയുടെ പ്രദർശനമുണ്ടാകുമെന്ന് നേരത്തെ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിരുന്നു.
വിക്കി കൗശൽ നായകനായി എത്തുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ ഛാവയുടെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. അല്ലു അർജുൻ ചിത്രം പുഷ്പ 2വിനൊപ്പം ക്ലാഷ് റിലീസിന് ഇല്ലെന്ന് സൂചിപ്പിച്ചാണ് റിലീസ് മാറ്റിയിരിക്കുന്നത്. ഡിസംബർ ആറിന് ആയിരുന്നു ഛാവ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുഷ്പ 2 അഞ്ചാം തിയതി തിയറ്ററുകളില്‍ എത്തും.
നിലവിലെ റിപ്പോർട്ട് പ്രകാരം ഛാവ ഡിസംബർ ഇരുപതിനോ ജനുവരി പത്തിനോ ആകും റിലീസ് ചെയ്യുക. വിക്കി കൗശലിനെ ഛത്രപതി സംഭാജി മഹാരാജായി അവതരിപ്പിക്കുന്ന ചിത്രമാണ് ഛാവ. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഡോക്ക് ഫിലിംസിന്‍റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് നിര്‍മ്മിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിരിവിരുന്നൊരുക്കാൻ അൽ അമീൻ ഗ്യാങ്; ഒപ്പം ധ്യാനും, 'ഡീറ്റക്റ്റീവ് ഉജ്ജ്വലൻ' ഒരുങ്ങുന്നു
ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സിനാണ് പുഷ്പയുടെ കേരളത്തിലെ വിതരണാവകാശം. റിലീസിന് ഒരു മാസം മുൻപ് തന്നെ കേരളത്തിലെ ഫാൻസ് ഷോ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ 24 മണിക്കൂറും പുഷ്പയുടെ പ്രദർശനമുണ്ടാകുമെന്ന് നേരത്തെ ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം