'പരിഹാസവും കോമാളിത്തരവും'; സിനിമയ്ക്ക് 'കോക്കി'ന്റെ നെ​ഗറ്റീവ് റിവ്യു, രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ

By Web TeamFirst Published Aug 13, 2024, 5:16 PM IST
Highlights

പുരോഗമന സമൂഹം ഇത്തരം ട്രോളിംഗ് തള്ളിക്കളയണമെന്നും കോക്കിനെ പോലുള്ളവർ മറക്കപ്പെടുമെന്നും രതീഷ് ശേഖര്‍ പറഞ്ഞു. 

നൂപ് മേനോൻ, ലാൽ, രേഖ ഹരീന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ 'ചെക്ക് മേറ്റ്' എന്ന സിനിമയ്‍ക്കെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ അശ്വന്ത് കോക്കിനെതിരെ സംവിധായകൻ. പുരോഗമന സമൂഹം ഇത്തരം ട്രോളിംഗ് തള്ളിക്കളയണമെന്നും കോക്കിനെ പോലുള്ളവർ മറക്കപ്പെടുമെന്നും രതീഷ് ശേഖര്‍ പറഞ്ഞു. 

'ഞാനും ടീമും ചെക്ക് മേറ്റ് ഉണ്ടാക്കിയത് ഇന്‍റലിജന്‍റ് സ്റ്റോറി ടെല്ലിങ്ങ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നൊരു ഓഡിയൻസിന് വേണ്ടിയാണ്. പ്രത്യേകിച്ച് കേരളത്തിലെ ഓഡിയൻസിന് വേണ്ടി. അമേരിക്കയിൽ നിന്നുള്ള ഒരു മലയാളി സ്റ്റോറി ടെല്ലർ എന്നുള്ള നിലയിൽ എന്‍റെ കണ്ടന്‍റ് മലയാളി പ്രേക്ഷകർക്കും ഒപ്പം ലോകം മുഴുവനും ഉള്ള പ്രേക്ഷകർക്കും വേണ്ടിയാണ്. ഞാൻ അമേരിക്കയിൽ ആയതിനാൽ അവിടുത്തെ കഥയാണ് പറഞ്ഞത്. ബുള്ളിയിംഗ് ഓക്കെയാണെന്ന് വിചാരിക്കുന്ന ചിലയാളുകൾക്ക് വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്. ധാരാളം ക്രിയേറ്റേഴ്സിന് ഇതുപോലെയുള്ള റെസ്പോൺസ് കൊടുക്കാൻ പേടിയാണ്. കാരണം അവരുടെ ഉപജീവനം സിനിമയെ ആശ്രയിച്ചാണ്,.എന്നാൽ എനിക്ക് അങ്ങനെയല്ല', എന്ന് രതീഷ് ശേഖർ പറയുന്നു. 

Latest Videos

രതീഷ് ശേഖറിന്റെ വാക്കുകൾ ഇങ്ങനെ

അനീതി കണ്ടാൽ പറയേണ്ടതുണ്ട്, അമേരിക്കയിൽ അവിടുത്തെ കോടതിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. അവിടുന്ന് പഠിച്ച ചില കാര്യങ്ങളുണ്ട്. നിക്ക് നെയിംസ് ഉപയോഗിച്ചും സർക്കാസ്റ്റിക് രീതിയിലും ആരേയും പരിഹസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സീനിയർ നടന്മാരായ ലാൽ, അനൂപ് മേനോൻ ഇവരോട് കോക്ക് റിവ്യൂവർ  കാണിച്ച അനാദരവ് ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങാം. നാടോടിക്കാറ്റും പകൽനക്ഷത്രങ്ങളും ബ്യൂട്ടിഫുള്ളും ഒക്കെ അടക്കം ഒട്ടേറെ നല്ല സിനിമകൾ നമുക്ക് തന്ന ഗിഫ്റ്റ‍ഡ് ആയിട്ടുള്ള ആര്‍ടിസ്റ്റുകളാണ് അവര്‍. അവര്‍ നമ്മളെപോലൊരു ടീമിനെ സപ്പോര്‍ട്ട് ചെയ്യാൻ മുന്നോട്ടുവന്നതാണ്. ഈ ന്യൂ ആർട്ട് ഫോമിനൊപ്പം അവർ പിന്തുണയുമായി നിന്നു. പൊതുജനസമക്ഷം അവരെ മോക്കിംഗ് ചെയ്യുമ്പോള്‍ അത് ആ റിവ്യൂവറുടെ ക്യാരക്ടറാണ് തുറന്ന് കാണിക്കുന്നത്.

ആര്‍ക്കും സ്വതന്ത്രമായി എന്തും പറയാമെന്നത് ദുരുപയോഗിക്കപ്പെടുന്നതാണ് ഇത് കാണിക്കുന്നത്. അതൊരു സമൂഹമെന്ന നിലയിൽ നമ്മളെ വളർത്തില്ല. നൂറ് വർഷം മുമ്പ് ജസ്റ്റിസ് ഫോർ ഓള്‍, വുമൺ റൈറ്റ്സ്, എൽജിബിഡിക്യു ഇവയെ കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ എന്തിനാണ് ഇതൊക്കെ സംസാരിക്കുന്നതെന്ന് അന്നത്തെ ആളുകള്‍ ചോദിച്ചിട്ടുണ്ടല്ലോ. അതിൽ നിന്നൊക്കെ നമ്മള്‍ റിക്കവർ ചെയ്ത് ഇവിടെ വരെ എത്തിയില്ലേ. അടിമത്തവും തൊട്ടുകൂടായ്മയും തുടങ്ങിയ ഒത്തിരി പരിപാടികള്‍ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നല്ലോ, അതുപോലെ തന്നെയാണ് ഈ ട്രോളിംഗ്, ബുള്ളിയിംഗ് ഇൻ പബ്ലിക്, ബോഡി ഷെയിംമിഗ്, പബ്ലിക് ഹ്യുമിലൈസൈഷൻ ഒക്കെ ഞാൻ കാണുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം പ്രവണതകള്‍ മാറേണ്ടതുണ്ട്.

ട്രോളിംഗിലൂടെ ക്ലിക് ബെയ്റ്റ് ഉണ്ടാക്കി, അതിൽ നിന്നൊരു റെവന്യു സ്ട്രീം ഉണ്ടാക്കി, അയാളുടെ ഓഡിയൻസിന് കൊടുത്ത് സന്തോഷം കണ്ടെത്തുന്നത് എന്ത് തരം റിവ്യൂവിങ് ആണെന്ന് മനസ്സിലാകുന്നില്ല. പുരോഗമന സമൂഹം ഇത്തരം ട്രോളിംഗ് തള്ളിക്കളയണം. അയാളെപോലെയുള്ളവർ മറക്കപ്പെടും. ഇത്തരം പാടുകൾ മാഞ്ഞുപോകും, അതാണ് സത്യം.

'എവിടെയോരു ഓൾഡ് കോലി ടച്ച്'; ഫിറ്റ് ബോഡി, കൂളിം​ഗ് ​ഗ്ലാസ്, ക്ലീൻ ഷേവ്, ഈ ഫ്രീക്കനെ മനസിലായോ ?

ഞാൻ ചെക്ക് മേറ്റിൽ വിശ്വസിക്കുന്നു. ഓൺമനോരമ, ടൈംസ് നൗ, മാതുഭൂമി, ഏഷ്യാനെറ്റ്, സീ, ഉണ്ണിവ്ളോഗ്സ്, ക്ലാസ് ആക്ട് തുടങ്ങിയവർ എല്ലാവരും ചെക്ക് മേറ്റിനെ കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്. കേരള ഫിലിം ക്രിട്ടിക്സ് ജൂറി അംഗങ്ങള്‍ പുരസ്കാരം നൽകി ചെക്ക് മേറ്റ് നായിക രേഖ ഹരീന്ദ്രനെ ആദരിച്ചു. നിരവധി ഫോൺകോളുകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ഇത്രയും നല്ല കാര്യങ്ങൾ ചുറ്റും കേള്‍ക്കുമ്പോള്‍ അയാളെപ്പോലെയൊരാളെ ഞാൻ കാര്യമാക്കുന്നേയില്ല. ഇത് ഞാൻ പറയുന്നത് ഇതുപോലെയുള്ള നെഗറ്റീവ് കോക്ക് റിവ്യൂവേഴ്സ് കാരണം കുഴിയിലേക്ക് തള്ളപ്പെട്ട ആര്‍ടിസ്റ്റുകള്‍ക്ക് വേണ്ടിയാണ്. പരിഹാസവും കോമാളിത്തരവും അല്ലാത്ത കൺസ്ട്രക്ടീവ് ക്രിട്ടിസിസത്തെ സ്വാഗതം ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!