'ചെക്ക് മേറ്റ്' അമേരിക്കന്‍ കാഴ്ചകളുമായി വ്യത്യസ്തമായ മൈന്‍റ് ഗെയിം ത്രില്ലര്‍ - റിവ്യൂ

By Web Team  |  First Published Aug 9, 2024, 2:47 PM IST

ചിത്രത്തിന്‍റെ സംവിധാനത്തിന് പുറമേ രചനയും, സംഗീതവും, ഛായഗ്രാഹാണവും നടത്തിയിരിക്കുന്നത് രതീഷ് ശേഖറാണ്. 


വാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത 'ചെക്ക് മേറ്റ്' ഒരു ത്രില്ലര്‍ മൈന്‍റ് ഗെയിം നോണ്‍ ലീനിയര്‍ ചിത്രമാണ്. തീര്‍ത്തും കേരളത്തിന് പുറത്ത് അമേരിക്കയില്‍ ഷൂട്ട് ചെയ്ത ചിത്രമാണിത്. മലയാളത്തില്‍ നിന്ന് അനൂപ് മേനോനും, ലാലും ഒഴികെയുള്ളവര്‍ തീര്‍ത്തും പുതുമുഖങ്ങളാണ്. ചിത്രത്തിന്‍റെ സംവിധാനത്തിന് പുറമേ രചനയും, സംഗീതവും, ഛായഗ്രാഹാണവും നടത്തിയിരിക്കുന്നത് രതീഷ് ശേഖറാണ്. 

ഫിലിപ്പ് കുര്യൻ എന്ന യുഎസ് ഫാര്‍മ ബിസിനസിലെ അധിപനായാണ് അനൂപ് മേനോന്‍ എത്തുന്നത്. ഇതിന് സമാന്തരമായി ഒരു വിജിലാന്‍റി മോഡല്‍ അണ്ടര്‍വേള്‍ഡ് സംവിധാനം നടത്തുന്ന വ്യക്തിയാണ് ഭായി എന്ന് വിളിക്കപ്പെടുന്ന ലാലിന്‍റെ കഥാപാത്രം. ന്യൂയോര്‍ക്ക് പോലെ ആധുനികമായ നഗരത്തിന്‍റെ രണ്ട് മുഖങ്ങളായി തന്നെയാണ് ഇത് ആവിഷ്കരിക്കുന്നത്. ഇവിടുത്തെ അധികാരവും, അധികാര മത്സരവും അതിനായി നടത്തുന്ന നീക്കങ്ങളും എതിര്‍ നീക്കങ്ങളും എല്ലാം ചേര്‍ന്ന ഒരു ത്രില്ലറാണ് ചിത്രം എന്ന് പറയാം. 

Latest Videos

undefined

ഫിലിപ്പ് കുര്യൻ എന്ന വ്യക്തിയുടെ ബിസിനസ് സാമ്രാജ്യത്തിന് വെല്ലുവിളിയാകുന്ന ഹ്യൂമന്‍ ട്രയല്‍ കേസ് അറ്റോര്‍ണിയായ അഞ്ജലി മേനോന്‍ ഏറ്റെടുക്കുന്നയിടത്താണ് ചിത്രം ആരംഭിക്കുന്നത്. അതിനിടയില്‍ അഞ്ജലിയെ സ്വാദീനിക്കാന്‍ ഫിലിപ്പ് ശ്രമിക്കും എന്നാല്‍ അത് നടക്കില്ല. ഇതോടെ ഫിലിപ്പിന്‍റെ ഭാര്യ ജാന്‍സി അഞ്ജലിയുമായി അടുത്ത് കേസില്‍ രഹസ്യമായി സഹായിക്കാം എന്ന് പറയുന്നു. പക്ഷെ പിന്നീടാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ്. ഇത്തരത്തിലുള്ള ട്വിസ്റ്റുകളില്‍ മാറി മറിയുന്ന ത്രില്ലറാണ്  'ചെക്ക് മേറ്റ്'.

അണിയറയിലും മുന്നിലും ഏറെയും മലയാളികളായ അമേരിക്കന്‍ പ്രവാസികളാണ് ചിത്രത്തില്‍. ഒപ്പം വിദേശികള്‍ അടക്കം അഭിനയിക്കുന്നുണ്ട്. നേരത്തെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ രതീഷ് ശേഖർ പറഞ്ഞത് പോലെ തന്നെ തീര്‍ത്തും പരീക്ഷണ സ്വഭാവമുള്ള ഒരു സ്വതന്ത്ര്യ സിനിമയാണ് ഇത്. ഒപ്പം തന്നെ തീയറ്ററില്‍ പ്രേക്ഷകന് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഗംഭീരമായ കഥ പറച്ചില്‍ അനുഭവം ചിത്രം സമ്മാനിക്കുന്നുണ്ട്. 

സംവിധായകന്‍ സ്വയം ചെയ്ത എല്ലാ മേഖലയിലും മികച്ച രീതിയില്‍ മികവ് പുലര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് സംഗീതത്തില്‍. റുസ്ലൻ പെരെഷിലയുടെ കിടിലന്‍ ബിജിഎമ്മും, അഴകാര്‍ന്ന അമേരിക്കയുടെ ഭംഗി ഒപ്പിയെടുക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങളും മനോഹരമാണ്. എന്തായാലും കര്‍മ്മ എന്ന കണ്‍സപ്റ്റിലോ, ഒരു ചെസ് കളിയുടെ ആവേശത്തിലോ ആലോചിച്ചാല്‍പോലും ഗംഭീരമായ തിരക്കഥ ചിത്രത്തിനുണ്ട്. 

അനൂപ് മേനോന്‍, ലാല്‍ എന്നിവര്‍ക്ക് പുറമേ  രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് ഇവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.  സാമ്പ്രദായികമായി യുഎസ് മെയ്ഡ് അമേരിക്കന്‍ ചിത്രങ്ങളുടെ ഫ്ലെവറുകള്‍ പിടിക്കാതെ തീര്‍ത്തും വ്യത്യസ്തമായ കഥയാണ്  'ചെക്ക് മേറ്റ്'  പറയുന്നത്. അതിനാല്‍ തന്നെ ഒരോ പ്രേക്ഷകനും മികച്ച അനുഭവം തന്നെ ചിത്രം സമ്മാനിച്ചേക്കും. 

സിനിമ റിവ്യൂസ് നിർത്തരുത്, നിരൂപകർക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണം - രതീഷ് ശേഖർ

ചെക്ക് മേറ്റ്: മലയാളിക്ക് ഒരു പുതിയ ലോകം പരിചയപ്പെടുത്തുന്ന സിനിമ
 

click me!