പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് ചിത്രം
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്‍റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവിന്‍റേതാണ് ചിത്രത്തിന്‍റെ രചന.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ആദ്യ ചിത്രങ്ങള്‍ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങള്‍ ആയിരുന്നുവെങ്കില്‍ പുതിയ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടാവുമെങ്കിലും അവ തന്‍റെ മുന്‍ ചിത്രങ്ങളുടെ രീതിയില്‍ ഉള്ളത് ആയിരിക്കില്ലെന്നാണ് സംവിധായകന്‍റെ മുഖവുര. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് റോണക്സ് സെവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, വിഎഫ്എക്സ് എക്സല്‍ മീഡിയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജിയോ എബ്രഹാം, ബിനു സെബ്യാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ എസ്, അനന്ദു വിജയ്. ഡിസൈന്‍സ് മാക്ഗഫിന്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്, മാര്‍ക്കറ്റിംഗ് സ്നേക് പ്ലാന്‍റ്.
അതേസമയം ടിനു പാപ്പച്ചന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഒരു മോഹന്‍ലാല്‍ ചിത്രവുമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.