ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് 'ചതുരം'; ഒപ്പം പുതിയ ട്രെയ്‍ലറും

By Web Team  |  First Published Mar 3, 2023, 4:52 PM IST

സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍


ഒടിടി റിലീസിനു വേണ്ടി സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ചതുരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് എത്തുന്നതെന്ന വിവരം രണ്ടാഴ്ച മുന്‍പ് പുറത്തെത്തിയിരുന്നു. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പുറത്തെത്തിയിരിക്കുകയാണ്. ഒരു പുതിയ ട്രെയ്‍ലറിനൊപ്പമാണ് റിലീസ് തീയതിയും എത്തിയിരിക്കുന്നത്.

ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

Latest Videos

പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍, ട്രെയ്‍ലര്‍ കട്ട് ഡസ്റ്റി ഡസ്ക്, വരികള്‍ വിനായക് ശശികുമാര്‍, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് അഭിലാഷ് എം, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്ത), ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോ വര്‍ഗീസ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജിതിന്‍ മധു, പിആര്‍ഒ പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ, വിഎഫ്എക്സ് ഡിജിബ്രിക്സ്, കളറിസ്റ്റ് പ്രകാശ് കരുണാനിധി, അസിസ്റ്റന്‍റ് കളറിസ്റ്റ് സജുമോന്‍ ആര്‍ ഡി.

ALSO READ : ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച രണ്ട് ദക്ഷിണേന്ത്യന്‍ റീമേക്കുകളും പരാജയം; ഞെട്ടലില്‍ ബോളിവുഡ്

click me!