മോഹൻലാലിന് ഇപ്പോഴും കേരള സ്‍ട്രൈക്കേഴ്‍സില്‍ ഓഹരി ഉണ്ടെന്ന് രാജ്‍കുമാര്‍- വീഡിയോ അഭിമുഖം.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഒരിടവേളയ്‍ക്ക് ശേഷം ഇക്കുറിയാണ് കേരള സ്‍ട്രൈക്കേഴ്‍സ് പങ്കെടുക്കുന്നത്. കേരള സ്‍ട്രൈക്കേഴ്‍സിന് പിന്തുണയില്ലെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടുത്തിടെ രംഗത്ത് എത്തിയിരുന്നു. മോഹൻലാലും പിൻമാറിയെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ മോഹൻലാല്‍ ഇപ്പോഴും കേരള സ്‍ട്രൈക്കേഴ്‍സിന്റെ ഉടമയാണ് എന്ന് നടനും വ്യവസായിയുമായ രാജ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
മോഹൻലാല്‍ സാര്‍ ഇപ്പോഴും കേരള സ്‍ട്രൈക്കേഴ്‍സിന്റെ ഉടമയാണ്. മോഹൻലാല്‍, ലിസി, ഷാജി എന്നിവരാണ് ടീം ആരംഭിച്ചത്. ഞാൻ ലിസിയുടെ ഓഹരിയാണ് വാങ്ങിയത്. മോഹൻലാല്‍ സര്‍ ഇപ്പോഴും 20 ശതമാനം ഓഹരിയുടെ ഉടമയാണ്. മറ്റെയാള്‍ക്ക് 20 ശതമാനവും. ലാലേട്ടൻ ഇല്ലെന്ന് പറഞ്ഞാല്‍ തെറ്റാണ്. ഇപ്പോഴും അദ്ദേഹവുമായി ബന്ധമുണ്ട്. ദുബായ്‍യില്‍ വെച്ച് കണ്ടിരുന്നു. മത്സരം കാണാൻ വരാൻ ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. ജയ്‍പൂരിലെത്തിയാല്‍ വരാം എന്ന് പറഞ്ഞു. മത്സരത്തിന് മുന്നേ അദ്ദേഹം വിളിച്ചു, രാജ്‍കുമാര്‍ എനിക്ക് വരാൻ പറ്റില്ല, പക്ഷേ ഞാൻ അവിടെ ഉള്ളതുപോലെയാണ് എന്ന് പറഞ്ഞു. അദ്ദേഹമാണ് നമ്മുടെ ടീമിന്റെ ഐക്കണ്‍ എന്നും രാജ്‍കുമാര്‍ പറഞ്ഞു.
undefined
ഇപ്പോഴും മോഹൻലാലിന്റെ പിന്തുണയുണ്ട്. അദ്ദഹം ഇല്ലെങ്കില്‍ കേരള സ്‍ട്രേക്കേഴ്‍സുമില്ല. ഞങ്ങള്‍ ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'അമ്മ' സംഘടയുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. പക്ഷേ ഞാൻ കൊച്ചിയില്‍ പോയി ഇടവേള ബാബുവിനെ കണ്ടിരുന്നു. പക്ഷേ അദ്ദേഹം എന്തോ ആശങ്കയിലാണ്. മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ലാലേട്ടൻ പറഞ്ഞിരുന്നു. അതിനാലാണ് ഞാൻ സി3 ക്ലബിനെ കണ്ടതും ചര്‍ച്ച നടത്തിയതും. അങ്ങനെയാണ് കഞ്ചാക്കോ ബോബനെ കാണുന്നതും അദ്ദേഹം വരാമെന്ന് സമ്മതിക്കുന്നതും. പക്ഷേ രാജ്‍കുമാര്‍ ടീം അംഗങ്ങളുടെ കാര്യത്തില്‍ ഇടപെടരുത് എന്ന് പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബൻ ക്രിക്കറ്റില്‍ ആവേശമുള്ള താരമാണെന്നും രാജ്‍കുമാര്‍ പറഞ്ഞു.
വേറെ സംസ്ഥാനത്ത് പണമിറക്കാൻ പറഞ്ഞാല്‍ ഞാൻ ഇപ്പോള്‍ അതിന് തയ്യാറല്ല. ഞാൻ മുഖ്യമന്ത്രിയെ കണ്ടും ക്ഷണിച്ചിരുന്നു. അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയാം. എന്തുകൊണ്ടാണ് ഞാൻ ഇപ്പോള്‍ അഭിനയിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ ഞാൻ ബിസിനസിലാണെന്ന് പറഞ്ഞു. ഡിജിപി, മേയര്‍, 'അമ്മ' സംഘടന എന്നിവരെയൊക്കെ കണ്ട് ഞങ്ങളെ പിന്തുണയ്‍ക്കാൻ അഭ്യര്‍ഥിച്ചിരുന്നു. ഇത് കേരള ടീം ആണ് എന്നും രാജ്‍കുമാര്‍ പറഞ്ഞു.