സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളത്തെ അടിച്ച് തകര്‍ത്ത അഖില്‍ ആരാണ്?; മോളിവുഡിന് അന്യനല്ല.!

By Web Team  |  First Published Feb 20, 2023, 9:54 PM IST

മത്സരത്തിന് ശേഷം വിജയത്തെ വൈല്‍‍ഡ് സ്റ്റാര്‍ട്ട് എന്നാണ് അഖില്‍ അക്കിനേനി ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. അന്തരിച്ച തെലുങ്ക് സിനിമ താരവും, മുന്‍ തെലുങ്ക് ടീം അംഗവുമായ താരക രത്നയ്ക്കാണ് ഈ വിജയം തെലുങ്ക് വാരിയേര്‍സ് ക്യാപ്റ്റനായ അഖില്‍ അക്കിനേനി സമര്‍പ്പിച്ചത്.


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍  ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് വലിയ പരാജയമാണ് ഉണ്ടായത്. രണ്ട് സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് താരം അഖിലിന്‍റെ ബാറ്റിംഗാണ് ശരിക്കും കേരള സ്‍ട്രൈക്കേഴ്‍സിനെ തോല്‍പ്പിച്ചത്. ഇന്നലെ മുതല്‍ ഇതോടെ കേരളത്തിലെ ആരാധകര്‍ പലരും അഖിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയാണ്. ഇത് സംബന്ധിച്ച് മീമുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. കേരളത്തിന്‍റെ ബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഇടത്താണ് അഖില്‍ സിക്സ് മഴ തീര്‍ത്ത് റണ്‍സ് അടിച്ചുകൂട്ടിയത്. ഒരു പ്രഫഷണല്‍ പ്ലെയറുടെ ചാരുതയോടെ അഖില്‍ അക്കിനേനി കളിച്ചത്. 

മത്സരത്തിന് ശേഷം വിജയത്തെ വൈല്‍‍ഡ് സ്റ്റാര്‍ട്ട് എന്നാണ് അഖില്‍ അക്കിനേനി ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. അന്തരിച്ച തെലുങ്ക് സിനിമ താരവും, മുന്‍ തെലുങ്ക് ടീം അംഗവുമായ താരക രത്നയ്ക്കാണ് ഈ വിജയം തെലുങ്ക് വാരിയേര്‍സ് ക്യാപ്റ്റനായ അഖില്‍ അക്കിനേനി സമര്‍പ്പിച്ചത്. തന്‍റെ ജേര്‍സിക്ക് പിറകില്‍ സ്വന്തം പേരിന് പകരം 'ഏജന്‍റ്' എന്ന് എഴുതിയാണ് അഖില്‍ കളത്തില്‍ ഇറങ്ങുന്നത്.അഖില്‍ അക്കിനേനിയുടെ അടുത്ത് തന്നെ റിലീസ് ആകാന്‍ പോകുന്ന പടമാണ് ഇത്. ഇതിന് ശരിക്കും മോളിവുഡുമായി ഒരു ബന്ധമുണ്ട്. ഇതിലെ ഒരു സുപ്രധാന വേഷത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. ഇതിന്‍റെ ടീസര്‍ അടുത്തിടെ ഇറങ്ങിയപ്പോള്‍ വലിയ പ്രശംസയാണ് കേരളത്തിലും കിട്ടിയത്. 

Latest Videos

ചെറുപ്പം മുതല്‍ ക്രിക്കറ്റ് കളിക്കുന്ന അഖില്‍ കുറച്ചുകാലമായി തെലുങ്ക് വാരിയേര്‍സിനായി സിസിഎല്ലില്‍ പാഡ് കെട്ടുന്നുണ്ട്. ക്യാപ്റ്റന്‍ കുപ്പായം ആദ്യമായാണ്. തെലുങ്ക് സിനിമ രംഗത്തെ വിഖ്യാത കുടുംബമായ അക്കിനേനി  ഫാമിലിയിലെ ഇളമുറക്കാരനാണ് അഖില്‍. 1995 ല്‍ തന്‍റെ ഒന്നാം വയസില്‍ സിസിന്‍ട്രി എന്ന പേരില്‍ ബേബി ഡേ ഔട്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കില്‍ പ്രധാന വേഷത്തില്‍ എത്തിയ ആളാണ് അഖില്‍.  അക്കിനേനി ഫാമിലിയിലെ താരങ്ങളെയെല്ലാം ഒന്നിച്ച് അണിനിരത്തി 2014 വന്ന മനത്തില്‍ ഒരു ഗസ്റ്റ്റോളില്‍ എത്തിയാണ് അഖിലിന്‍റെ സിനിമയിലേക്കുള്ള റീ എന്‍ട്രി. 

2015 മുതല്‍ തന്നെ അഭിനയ രംഗത്ത് അഖില്‍ സജീവമാണ്. അഖില്‍, ഹാലോ, മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്നിവ അഖിലിന്‍റെ പ്രധാന ചിത്രങ്ങളാണ്. ഇനി വരാനുള്ള ഏജന്‍റ്  നാഗാര്‍ജ്ജുനയുടെയും അമലയുടെയും മകനായ അഖിലിന്‍റെ കരിയറിലെ ഏറ്റവും വലിയ പടം എന്ന് തന്നെ പറയാം. 

തെലുങ്ക്,മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന 'ഏജന്റിന്റെ' റിലീസ്  പലതവണ പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം തല്‍ക്കാലത്തേയ്‍ക്ക് നിര്‍ത്തിവയ്‍ക്കേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നിരുന്നത്.  സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏജന്റ്'.  അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തില്‍ വിതരണം ചെയ്യുന്ന 'ഏജന്റ്' ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വൈദ്യ നായികാ വേഷത്തിലെത്തുന്ന 'ഏജന്റ്'. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. 

ടി20യില്‍ രണ്ട് ഇന്നിംഗ്സ്, ഇതെന്താ ടെസ്റ്റോ എന്ന് ചോദിക്കുന്നവര്‍ അറിയേണ്ടത്; സിസിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ആദ്യ മത്സരത്തില്‍ തെലുങ്കിനോട് വന്‍ തോല്‍വി; സിസിഎല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് തുടക്കം പിഴച്ചു

click me!