CBI 5 First still : ഇതാ അഞ്ചാം വരവിലെ 'സേതുരാമയ്യര്‍'; ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ പങ്കുവച്ച് മമ്മൂട്ടി

By Web Team  |  First Published Jan 8, 2022, 9:24 PM IST

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു


'സിബിഐ' സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ (Mammootty) കഥാപാത്രത്തിന്‍റെ ലുക്കില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ് ആരാധകര്‍. ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പ്രചരിച്ചിരുന്നു. ഒപ്പം നിരവധി ഫാന്‍സ് പോസ്റ്റര്‍ ഡിസൈനുകളും. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.

മുഖം വ്യക്തമാവാത്ത തരത്തില്‍ സേതുരാമയ്യരുടെ പിന്നില്‍ നിന്നുള്ള ഒരു മിഡ് ഷോട്ട് ആണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്ന സ്റ്റില്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഒഫിഷ്യല്‍ ലീക്ക്!' എന്നാണ് ചിത്രത്തിന് മമ്മൂട്ടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അതേസമയം ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Mammootty (@mammootty)

ഒരു ചിത്രത്തിന്‍റെ അഞ്ചാം ഭാഗമെന്ന സിനിമയിലെ അപൂര്‍വ്വതയുടെ സാക്ഷ്യമാണ് എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ 5. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നാണ് എസ് എന്‍ സ്വാമി പറഞ്ഞിരുന്നത്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 'വിക്രം' എന്ന കഥാപാത്രമായി ജഗതി ശ്രീകുമാറിന്‍റെ സാന്നിധ്യം ചിത്രത്തില്‍ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം എത്തിയിട്ടില്ല. 

click me!