രാത്രി വാതിലിൽ മുട്ടും, സഹകരിക്കുന്ന നടിമാർക്ക് 'കോഡ്'; വഴങ്ങിയാൽ അവസരം, 'വില്ലന്മാർ' പ്രധാന നടന്മാരും

By Web Team  |  First Published Aug 19, 2024, 3:34 PM IST

ഒരാൾക്കൊപ്പമോ, ഒരാൾക്കൊപ്പമോ കിടക്ക പങ്കിടുകയും ലൈംഗിക താൽപ്പര്യങ്ങള്‍ക്ക് വഴങ്ങിയാൽ മാത്രമേ മലയാള സിനിമയിൽ മുന്നേറാനാവു എന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.


തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സിനിമാ സെറ്റിൽ നായിക നടിമാരടക്കം നേരിടുന്നത് കടുത്ത ലൈംഗിക ചൂഷമാണെന്നും സഹകരിക്കുന്ന നടിമാരെ പ്രത്യേക 'കോഡ്' പേരിട്ടാണ് വിളിക്കുന്നതെന്നും ഹേമകമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. രാത്രി ഹോട്ടൽ മുറികളുടെ വാതിലിൽ മുട്ടി വിളിക്കുമെന്നും തുറന്നില്ലെങ്കിൽ ശക്തമായി ഇടിക്കുമെന്നുമാണ് ചിലരുടെ മൊഴി. 

വാതിൽ പൊളിച്ച് അകത്ത് കയറുമെന്ന ഭയത്തിലാണ് പലപ്പോഴും സിനിമാ സെറ്റുകളിൽ കഴിയുന്നതെന്ന് നടിമാർ ഹേമകമ്മറ്റിക്ക് മുമ്പാകെ മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും വഴിവിട്ട കാര്യങ്ങൾക്കായി സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും. വഴങ്ങാത്തവർക്ക് അവസരം കുറയുമെന്നും പലതവണ ഷോട്ടുകൾ ചിത്രീകരിച്ച് ബുദ്ധിമുട്ടിക്കുമെന്നും മൊഴിയിൽ പറയുന്നു. 

Latest Videos

ഒരാൾക്കൊപ്പമോ, ഒരാൾക്കൊപ്പമോ കിടക്ക പങ്കിടുകയും ലൈംഗിക താൽപ്പര്യങ്ങള്‍ക്ക് വഴങ്ങിയാൽ മാത്രമേ മലയാള സിനിമയിൽ മുന്നേറാനാവു എന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. സിനിമകളിൽ നന്ഗനത പ്രദർശിപ്പിക്കാൻ നിർബന്ധിക്കുമെന്നും മതിയായ സൌകര്യങ്ങൾ നൽകാതെ സമ്മർദ്ദത്തിലാക്കി വരുതിയിലാക്കാൻ ശ്രമം നടത്തും. ഇതിനായി ഇടനിലക്കാർ സിനിമാ രംഗത്തുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഏറെ നാളത്തെ സസ്പെൻസിന് ഒടുവിൽ ഇന്ന് രണ്ടരയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 

Read More : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 'മലയാള സിനിമ നിയന്ത്രിക്കുന്നത് ക്രിമനുകള്‍, വഴങ്ങാത്തവരെ പ്രശ്‍നക്കാരാക്കുന്നു' 

click me!