യുവ നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു

By Web Team  |  First Published Jun 28, 2022, 2:09 PM IST

യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യുന്നതിനിടെ എറണാകുളം സൗത്ത് പൊലീസ്  വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു


കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യുന്നതിനിടെ എറണാകുളം സൗത്ത് പൊലീസ്  വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് പൊലീസ് വിജയ് ബാബുവിനെ പൊലീസ്  ചോദ്യം ചെയ്യുന്നത്. 

രാവിലെ ഒമ്പത് മണിക്ക് തന്നെ വിജയ്ബാബു  ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍   ഹാജരായി. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പൊലീസ് വിജയ് ബാബുവിനെ കൊച്ചിയിലെ ആഢംബര ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. ഈ ഹോട്ടലില്‍ വച്ചും വിജയ് ബാബു ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പരാതിപെട്ടിരുന്നു. 

Latest Videos

പെൺകുട്ടി പരാതിയില്‍ പറഞ്ഞ നമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് ഇന്നലേയും പൊലീസ്   തെളിവെടുപ്പ് നടത്തിയിരുന്നു. ഇതടക്കം വിവിധ ഫ്ലാറ്റുകളിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ്  പെൺകുട്ടി പരാതി ഉന്നയിച്ചിരുന്നത്. അടുത്ത മാസം 3 വരെ രാവിലെ 9 മുതൽ വൈകിട്ട് 6  വരെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് കോടതി വിജയ് ബാബുവിന് നല്‍കിയിട്ടുള്ള നിർദേശം.

Read more: ബഫ‌ർസോൺ വിഷയത്തിൽ വീഴ്ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻചാണ്ടി, സർക്കാരിനെ വിമർശിച്ച് സിറോ മലബാർ സഭ

ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ തുടരാനും  പീഡനം നടന്നുവെന്ന് പെൺകുട്ടി മൊഴി നല്‍കിയിട്ടുള്ള ബാക്കി ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിജയ് ബാബുവിനെ  കൊണ്ടുപോയി തെളിവെടുക്കാനുമാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.

Read more:  Vijay Babu : ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം, വിജയ് ബാബു ഹാജരായി

click me!