ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ച് വിജയകാന്തിനെ സ്ക്രീനില്‍ എത്തിക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്.
ചെന്നൈ: വിജയ് നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയതിനാല്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ഏറ്റവും പുതിയ ഡീ എജിംഗ് ടെക്നോളജി ഉപയോഗിച്ച് ചെറുപ്പക്കാരനായ വിജയിയെ ചിത്രത്തില്‍ കാണാം എന്നാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അതേ സമയം പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തില്‍ അന്തരിച്ച തമിഴ് സൂപ്പര്‍താരം ക്യാപ്റ്റന്‍ വിജയകാന്തിനെ സ്ക്രീനില്‍ എത്തിക്കും എന്നാണ് വിവരം. അതിനായി വിജയകാന്ത് കുടുംബത്തിന്‍റെ അടക്കം അനുവാദം നിര്‍മ്മാതാക്കള്‍ വാങ്ങിയെന്നാണ് വിവരം.
ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ച് വിജയകാന്തിനെ സ്ക്രീനില്‍ എത്തിക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. അതിനാല്‍ ഒരു സീനില്‍ വിജയിക്കൊപ്പം വിജയകാന്തും പ്രത്യക്ഷപ്പെടും എന്നാണ് വിവരം. 31 വര്‍ഷം മുന്‍പ് വിജയ് നായകനായി വിജയിയുടെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സിന്ദൂരപാണ്ടി എന്ന ചിത്രത്തിലാണ് വിജയിയും വിജയകാന്തും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
അതേ സമയം ദ ഗോട്ടിന്റെ 50 ശതമാനം ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ശ്രീലങ്കയിലും ഇസ്‍താംബുളിലുമായി ഇനി വിജയ് സിനിമയുടെ ചിത്രീകരണം ബാക്കിയുണ്ട് എന്നും ഏപ്രില്‍ അവസാനത്തോടെ മൊത്തം പൂര്‍ത്തിയാകും എന്നുമാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നും ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. വിഎഫ്എക്സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കുക എന്നുമാണ് റിപ്പോര്‍ട്ട്.
അതേ സമയം വന്‍ വിജയം നേടിയ ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന ചിത്രം എന്ന നിലയില്‍ വെങ്കട് പ്രഭുവിന്‍റെ ഗോട്ടിന് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) വന്‍ ഹൈപ്പാണ് പ്രഖ്യാപന സമയം മുതല്‍ ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന വിജയ്‍യുടെ പ്രഖ്യാപനം കൂടി എത്തിയതോടെ ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷകാവേശവും വര്‍ധിച്ചിരിക്കുകയാണ്.
ആ ഗാനം ആഗോള വൈറലായി, പക്ഷെ അത് എന്‍റെ സിനിമയെ തകര്‍ത്തു: തുറന്നു പറഞ്ഞ് ഐശ്വര്യ രജനികാന്ത്.!
രൂപീകരിച്ച് 10 ദിവസം; വിജയിയുടെ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടിസ്.!