ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം: ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു

By Web Team  |  First Published Jul 15, 2024, 3:42 PM IST

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. 


കൊച്ചി: ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രം ബ്രോമാൻസ് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ രാവിലെ നടന്നു. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. 

ചിത്രത്തിലെ താരങ്ങളായ അർജുൻ അശോകൻ, മാത്യു തോമസ്, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരുടെയും മറ്റു അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ചിത്രത്തിന് ഇന്ന് എറണാകുളം കാക്കനാട് തുടക്കമിട്ടത്.  ഇവരെ കൂടാതെ മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പൻ, എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.

Latest Videos

എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

ഭയത്തിന്‍റെ മുൾമുനയിലേക്ക് പ്രേക്ഷകര്‍, ഷാജി കൈലാസിന്‍റെ 'ഹണ്ട്' ടീസര്‍: റിലീസ് തീയതിയായി

'വാഴ' യുടെ റിലീസ് മാറ്റി; രസകരമായ കാരണം വ്യക്തമാക്കി അണിയറക്കാര്‍

click me!