അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ന്യൂയോർക്കിലെ ആശുപത്രിയിൽ വച്ചാണ് മാർഗോലിസ് മരിച്ചത്. ഭാര്യയും മകനും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
ലോസ് ഏഞ്ചൽസ്: ബ്രേക്കിംഗ് ബാഡ്, ബെറ്റർ കോൾ സോൾ എന്നീ ഹിറ്റ് ടിവി സീരിസുകളിലെ ശക്തനായ കഥാപാത്രം ഡോൺ ഹെക്ടർ സലാമങ്കയായി വേഷമിട്ട മാർക്ക് മാർഗോലിസ് (83) അന്തരിച്ചു. അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ന്യൂയോർക്കിലെ ആശുപത്രിയിൽ വച്ചാണ് മാർഗോലിസ് മരിച്ചത്. ഭാര്യയും മകനും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
"ബ്രേക്കിംഗ് ബാഡ്" താരം ബ്രയാൻ ക്രാൻസ്റ്റൺ ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. "സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് വാര്‍ത്തയില്‍ ഇന്ന് വളരെ ദുഃഖിതനാണ്" - അദ്ദേഹം എഴുതി. മാർക്ക് മാർഗോലിസ് ഒരു നല്ല നടനും സുന്ദരനായ മനുഷ്യനുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.
undefined
"ബെറ്റർ കോൾ സോൾ" എന്ന സ്പിൻ-ഓഫ് സീരീസിലെ സോളിനെ അവതരിപ്പിച്ച ബോബ് ഒഡെൻകിർക്ക് മാർഗോലിസിനെ "ശക്തമായ സ്ക്രീൻ സാന്നിധ്യം" എന്നാണ് അനുസ്മരിച്ചത്
തന്‍റെ കൃഷ്ണമണിയും വളരെ കുറച്ച് വാക്കുകളും കൊണ്ട് ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നായി ഹെക്ടർ സലാമങ്കയെ മാറ്റിയ താരം എന്നാണ് ഔദ്യോഗിക ബ്രേക്കിംഗ് ബാഡ് സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ മാർക്ക് മാർഗോലിസിനെ അനുസ്മരിച്ചത്.
മയക്കുമരുന്ന് കാര്‍ട്ടല്‍ കുടുംബമായ സലാമങ്കയിലെ മുതിര്‍ന്ന അംഗമാണ് ബ്രേക്കിംഗ് ബാഡ് സീരിസില്‍ മാർക്ക് അവതരിപ്പിച്ച ഡോണ്‍ ഹെക്ടര്‍. വില്ലനായ ഗസ് ഫ്രിംഗ് ചതിയിലൂടെ വിഷം നല്‍കിയതിനെ തുടര്‍ന്ന് വിരൽ ഒഴികെ എല്ലാം തളര്‍ന്നു. എന്നാല്‍ ഒരു മണി തട്ടി തന്‍റെ കാര്യങ്ങള്‍ നേടിയെടുക്കുന്നുണ്ട് ശക്തനായ ഈ കഥാപാത്രം.
1939-ൽ ഫിലാഡൽഫിയയിൽ ജനിച്ച മാർഗോലിസ് അഭിനയം കരിയര്‍ ആക്കാനായി ന്യൂയോർക്കിലേക്ക് എത്തി. സ്കാർഫേസ്,ഏസ് വെഞ്ചുറ: പെറ്റ് ഡിറ്റക്റ്റീവ് ,ബ്ലാക്ക് സ്വാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും. എച്ച്ബിഒ സീരീസ് ഓസ് തുടങ്ങിയ സീരിസുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2012-ൽ ബ്രേക്കിംഗ് ബാഡ് സീരിസിലെ അഭിനയത്തിന് എമ്മി അവാര്‍ഡ് നാമനിർദ്ദേശം ലഭിച്ചു.
61 വയസ്സുള്ള ഭാര്യ ജാക്വലിനും അവരുടെ ഏകമകൻ മോർഗനും അവരുടെ മൂന്ന് പേരക്കുട്ടികളുമാണ് ഇദ്ദേഹത്തിന്‍റെ കുടുംബം.
കമലിന്‍റെ 'അപൂർവ സഹോദരങ്ങളിലെ' താരം മോഹന്‍ തെരുവില്‍ മരിച്ച നിലയില്‍