ചൂട്ടുമായി ആരെയോ തിരഞ്ഞ് സിദ്ധാര്‍ത്ഥ്, ദേഹത്തെ സംഭവം കണ്ടോ?: ഞെട്ടിച്ച് ഭ്രമയു​ഗം അപ്ഡേറ്റ്.!

By Web Team  |  First Published Jan 3, 2024, 2:24 PM IST

കഴിഞ്ഞ ദിവസം അര്‍ജുന്‍ അശോകന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. പേടിച്ചരണ്ട് എന്തോ നോക്കി നിൽക്കുന്ന അർജുനെ പോസ്റ്ററിൽ കാണാം. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളുടെ ബ്ലൈക് ആൻഡ് വൈറ്റ് കോംമ്പോയാണ് ഇതുവരെ ഇറങ്ങിയ എല്ലാ പോസ്റ്ററിലും ഉള്ളത്.


കൊച്ചി: മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. അർജുൻ അശോകൻ മമ്മൂട്ടി എന്നിവരുടെ പോസ്റ്ററുകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ ഭരതന്‍റെ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. കൈയ്യില്‍ ഓലചൂട്ടുമായി ദേഹത്ത് മുഴുവന്‍ രക്തവുമായി ആരെയോ തിരയുന്ന രീതിയിലാണ് പോസ്റ്റര്‍. മമ്മൂട്ടി ഷെയര്‍ ചെയ്ത പോസ്റ്റര്‍ ഇതിനകം വൈറലായി കഴിഞ്ഞു. 

കഴിഞ്ഞ ദിവസം അര്‍ജുന്‍ അശോകന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. പേടിച്ചരണ്ട് എന്തോ നോക്കി നിൽക്കുന്ന അർജുനെ പോസ്റ്ററിൽ കാണാം. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളുടെ ബ്ലൈക് ആൻഡ് വൈറ്റ് കോംമ്പോയാണ് ഇതുവരെ ഇറങ്ങിയ എല്ലാ പോസ്റ്ററിലും ഉള്ളത്. അർജുന്റെ കരിയറിലെ ശക്തമായൊരു വേഷമാകും ഇതെന്നാണ് വിലയിരുത്തലുകൾ. 

Latest Videos

ആസിഫ് അലി ചെയ്യാനിരുന്ന വേഷമാണ് ഇത്. എന്നാൽ പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ ഭ്രമയു​ഗം ഷൂട്ടിം​ഗ് ആരംഭിച്ചതിനാൽ താരത്തിന് ഇത് ഒഴിവാക്കേണ്ടി വരികയായിരുന്നു. ഇക്കാര്യം മുൻപ് ആസിഫ് തന്ന തുറന്നു പറഞ്ഞതുമാണ്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയു​ഗം എന്നും മമ്മൂട്ടി ഈ ചിത്രം ചെയ്യുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ആസിഫ് അന്ന് പറഞ്ഞിരുന്നു. 

അര്‍ജുന്‍റേത് ഏറെ ശ്രദ്ധേയമായ വേഷം ആയിരിക്കും. അത്രയും പ്രതീക്ഷിച്ച് ചെയ്യണമെന്ന് കരുതിയ വേഷമായിരുന്നു അതെന്നും അര്‍ജുനിലേക്ക് തന്നെ ആ വേഷം പോയതില്‍ സന്തോഷമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തിരുന്നു. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഭ്രമയുഗത്തില്‍ ഉള്ളത്. നായകന്‍ എന്നൊന്നില്ല. ചെറിയൊരു വില്ലനിസം ഉള്ള വേഷമാണ് മമ്മൂട്ടിയുടേതെന്നായിരുന്നു മുന്‍പ് അര്‍ജുന്‍ അശോകന്‍ പറഞ്ഞത്. 

രാഹുൽ സദാശിവൻ ആണ് ഭ്രമയു​ഗത്തിന്റെ രചനയും സംവിധാനവും. അർജുൻ അശോകന് പുറമെ സിദ്ധാർത്ഥ് ഭരതനും മുഖ്യ വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും മമ്മൂട്ടി ചിത്രം പ്രദർശനത്തിന് എത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറെ വ്യത്യസ്തമായൊരു വേഷം ആകും ഭ്രമയു​ഗത്തിലേതെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം, കാതൽ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 

സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം ഹൈക്കോടതിയില്‍ ഹര്‍ജി

സ്ക്രീനുകള്‍ കുത്തനെ കുറഞ്ഞിട്ടും; ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ച് കളക്ഷന്‍ പിടിച്ച് സലാര്‍.!

click me!