'യാരിന്ത ദേവതൈ'; ജാൻവി കപൂറിനെ കണ്ടമ്പരന്ന് ആരാധകർ, ജൂനിയർ എൻടിആറിനൊപ്പം നിറഞ്ഞാടി താരം

By Web Team  |  First Published Aug 6, 2024, 12:27 PM IST

ജാന്‍വിയുടെ കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം. 


ജൂനിയർ എൻടിആറിനൊപ്പം നിറഞ്ഞാടി ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ദേവരയുടെ പുതിയ ​ഗാനത്തിലാണ് ​ഗ്ലാമറസ് ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത്. ​ഗാനരം​ഗത്തെ ഓരോ സീനുകളും സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുകയാണ് ഇപ്പോൾ. ജാൻവിയെ കാണാൻ ശരിക്കും ​ദേവതയെ പോലുണ്ടെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഒപ്പം ഏതാനും സ്റ്റിൽസും ഇവർ പങ്കിടുന്നുണ്ട്. #JanhviKapoor എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആണ്. 

കഴിഞ്ഞ ദിവസം ആണ് ദേവര പാര്‍ട്ട്‌ 1ന്റെ രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തത്. 'കണ്ണിണതൻ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക്‌ മെലഡി ആയാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

Latest Videos

ബി​ഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27ന് ചിത്രം തീയറ്ററുകളിൽ എത്തും. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ജാന്‍വിയുടെ കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. 

എതക്ക് ഇപ്പടി? ഇതൊട്ടും പ്രതീക്ഷിച്ചില്ല; ജ്യോതികയുടെ വസ്ത്രധാരണത്തിന് വൻ വിമർശനവും ട്രോളും

tags
click me!