നടൻ ഷാരൂഖ് നല്‍കിയ നിര്‍ദ്ദേശത്തെ കുറിച്ച് സയീദ്.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഷാരൂഖ്, ഷാരൂഖിന്റെ മെയിൻ ഹൂ ന സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം നടൻ സയീദ് പറഞ്ഞതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ഷാരൂഖ് വലിയ തയ്യാറെടുപ്പുകള്‍ നടത്തിയാതും വരിക എന്ന് നടൻ സയീദ് വ്യക്തമാക്കുന്നു. ഒരിക്കലും സമ്മര്‍ദ്ദമുണ്ടാക്കാത്ത ഒരു ബോളിവുഡ് താരമാണ് ഷാരൂഖ് എന്ന് സയീദ് ചൂണ്ടിക്കാട്ടുന്നു.
ഷാരൂഖിനൊപ്പം ഒരു പ്രധാന രംഗം സിനിമയില്‍ ചെയ്‍തപ്പോഴുള്ള അനുഭവമാണ് സയീദ് വെളിപ്പെടുത്തിയത്. വലിയ സംഭാഷണമായിരുന്നു അന്ന് ഉണ്ടായത്. ഞാൻ പല തവണ തെറ്റിച്ചു. ഷാരൂഖ് എന്റെ അടുത്തേയ്‍ക്ക് വന്നു. എനിക്കൊപ്പം റിഹേഴ്‍സല്‍ ചെയ്യാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചു അദ്ദേഹം. ഞങ്ങള്‍ ഒരു മുറിയിലേക്ക് പോയി. ഞങ്ങള്‍ റിഹേഴ്‍സല്‍ ചെയ്‍തു. അത് എന്റെ രീതിയില്‍ ചെയ്യാൻ പറഞ്ഞു എന്നോട്. സിനിമാ സ്റ്റൈലില്‍ ചെയ്യരുതെന്നും പറഞ്ഞു. ഞാൻ അങ്ങനെ ചെയ്‍തപ്പോള്‍ ആ സിനിമാ സെറ്റിലുള്ളവര്‍ അഭിനന്ദിച്ചെന്നും സയീദ് വ്യക്തമാക്കി. മനോഹരമായ ഒരു അനുഭവമായിരുന്നു അതെന്നും പറയുന്നു സയീദ്.
undefined
ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നടൻ ഷാരൂഖടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് സിനിമാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യതയുണ്ടാകുകയായിരുന്നു കളക്ഷനില്‍ ഡങ്കിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക