”അസാധാരണവും അഭൂതപൂര്‍വവുമായ സമയമാണിത്, മനുഷ്യരാശിയെല്ലാം ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്”,അര്‍ജുന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മുംബൈ: ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അര്‍ജുന്‍ അറിയിച്ചു. വരും ദിവസങ്ങളിൽ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരുമായി പങ്കിടുന്നത് തുടരുമെന്നും താരം വ്യക്തമാക്കി.
"എനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. നിലവിൽ എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ല, പ്രകടമായ ലക്ഷണങ്ങളും ഇല്ല. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. വരും ദിവസങ്ങളില്‍ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവരെയും അറിയിക്കും. അസാധാരണവും അഭൂതപൂര്‍വവുമായ സമയമാണിത്, മനുഷ്യരാശിയെല്ലാം ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്”,അര്‍ജുന്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
undefined
നിലവിൽ സഹോദരി അന്‍ഷുലയ്ക്കൊപ്പം മുംബൈയിലാണ് അര്‍ജുന്‍ കപൂര്‍ താമസിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍.