'കാണെക്കാണെ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മനു അശോകൻ ഒരുക്കുന്ന പ്രൊജക്റ്റ് പ്രഖ്യാപിച്ചു.
'കാണെക്കാണെ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബോബി- സഞ്ജയ്‍യും മനു അശോകനും വീണ്ടും ഒന്നിക്കുന്നു. ബോബി- സഞ്‍ജയുടെ തിരക്കഥയില്‍ മനു സംവിധാനം ചെയ്യുന്ന പ്രൊജക്റ്റിന് 'ഹാ യൗവനമേ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. പുതുമുഖങ്ങളായിരിക്കും മനു അശോകന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുക.
രാജേഷ് പിള്ളയുടെ സംവിധാന സഹായിയായി സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച മനു അശോകൻ ആദ്യം ഒരുക്കിയത് 'ഉയരെ'യായിരുന്നു. ബോബി- സഞ്‍ജയ് തന്നെയായിരുന്നു തിരക്കഥ. പാര്‍വതി നായികയായ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ആസിഫ് അലി, ടൊവിനൊ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
undefined
മനു അശോകന്റെ സംവിധാനത്തിലുള്ള രണ്ടാമത്തെ ചിത്രമായ 'കാണെക്കാണെ'യില്‍ സുരാജും ടൊവിനൊ തോമസുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് 'കാണെക്കാണെ' പ്രദര്‍ശനത്തിന് എത്തിയത്. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര്‍ ഷംസുദ്ദീനാണ്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
മനു അശോകൻ സംവിധാനം ചെയ്‍ത ചിത്രം 'കാണെക്കാണെ'യില്‍ ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തിയപ്പോള്‍ ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ്, അഭിരാം രാധാകൃഷ്‍ണൻ, ധന്യ മേരി വര്‍ഗീസ്, ശ്രുതി ജയൻ, ശശികല നെടുങ്ങാടി, ശ്രീജ ദാസ് തുടങ്ങി ഒട്ടേറെ ഒട്ടേറെ താരങ്ങളും പ്രധാന വേഷങ്ങളിലെത്തി. ജി വേണുഗോപാല്‍ 'കാണെക്കാണെ' എന്ന ചിത്രത്തിനായി മനോഹരമായ ഒരു ഗാനം ആലപിച്ചിരുന്നു. ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 'കാണെക്കാണെ'യുടെ വസ്‍ത്രാലങ്കാരം ശ്രേയ അരവിന്ദ്, സൗണ്ട് ഡിസൈൻ. വിഷ്‍ണു ഗോവിന്ദ് എന്നിവരും ആയിരുന്നു.
Read More: കമല്‍ഹാസനൊപ്പം കൈകോര്‍ക്കാൻ ചിമ്പു, ഒരുങ്ങുന്നത് വമ്പൻ പ്രൊജക്റ്റ്