ബോബൻ സാമുവൽ വീണ്ടും, കൂട്ടിന് സൗബിനും നമിതയും ധ്യാനും ദിലീഷും, 'മച്ചാന്റെ മാലാഖ' ഫെബ്രുവരി 27ന്

By Web Desk  |  First Published Jan 10, 2025, 2:43 PM IST

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി), ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.


ഇടവേളക്ക് ശേഷം  അബാം മൂവീസിൻ്റ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ' ഫെബ്രുവരി 27ന് റിലീസിന് എത്തുന്നു. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ ആണ് നായകൻ. നായിക നമിത പ്രമോദ്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി), ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Latest Videos

സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം-ഔസേപ്പച്ചൻ. ഛായാഗ്രഹണം-വിവേക് മേനോൻ, എഡിറ്റർ -രതീഷ് രാജ്, കലാസംവിധാനം-സഹസ് ബാല, മേക്കപ്പ് - ജിതേഷ് പൊയ്യ, ഡിസൈൻ- അരുൺ മനോഹർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിജോ ജോസ്, പ്രൊഡക്ഷൻ മാനേജർസ് -അഭിജിത്ത്, വിവേക്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, പിആർഒ പി. ശിവപ്രസാദ്,മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ്-ഗിരിശങ്കർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. 

click me!