'ജയിലര്‍' നെല്‍സണ്‍ അവതരിപ്പിക്കുന്നു 'ബ്ലഡി ബെഗ്ഗര്‍'; ചിരി പ്രമോ ട്രെന്‍റിംഗ്

By Web Team  |  First Published May 3, 2024, 7:15 PM IST

തന്‍റെ ഹോം പ്രൊഡക്ഷന്‍ ഹൗസായ ഫിലമെന്‍റ് ഫിലിംസിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്  ഇപ്പോള്‍ നെല്‍സണ്‍.


ചെന്നൈ: 2023ലെ തമിഴിലെ  വമ്പൻ വിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായി എത്തിയ ജയിലര്‍. ബോക്സ് ഓഫീസിൽ 650 കോടി രൂപയോളം കളക്ഷന്‍ നേടിയ ചിത്രം നെൽസൺ ദിലീപ് കുമാർ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ നെല്‍സണ്‍ പുതിയൊരു വേഷത്തില്‍ എത്തുന്നു. നിര്‍മ്മാതാവായാണ് നെല്‍സന്‍റെ പുതിയ വേഷം. 

തന്‍റെ ഹോം പ്രൊഡക്ഷന്‍ ഹൗസായ ഫിലമെന്‍റ് ഫിലിംസിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്  ഇപ്പോള്‍ നെല്‍സണ്‍. നെല്‍സന്‍റെ സഹ സംവിധായകനായ ശിവബാലന്‍ മുത്തുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലഡി ബെഗ്ഗര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. 

Latest Videos

റെഡ്ഡിന്‍ കിംഗ്സ്ലിയും സെല്‍സണും അഭനയിച്ച പ്രമോ വീഡിയോ അടക്കമാണ് ടൈറ്റില്‍ പുറത്തുവിട്ടത്. രസകരമായ പ്രമേയമാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ജെന്‍ മാര്‍ട്ടിനാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. തമിഴകത്തെ ശ്രദ്ധേയനായ യുവതാരം കവിന്‍ ആണ് ചിത്രത്തിലെ നായകന്‍ റെഡ്ഡിന്‍ കിംഗ്സ്ലിയും പ്രധാന വേഷത്തില്‍ എത്തും.

മറ്റ് സ്റ്റാര്‍ കാസ്റ്റുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ജയിലര്‍ 2 ആയിരിക്കും നെല്‍സണ്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം എന്നായിരുന്നു കോളിവുഡ് കരുതിയിരുന്നത്. അതിനിടയിലാണ് നെല്‍സണ്‍ നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്തുവച്ചത്. 

സംവിധായകൻ ലോകേഷ് കനകരാജ് കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്വന്തം പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡ് പ്രഖ്യാപിച്ച്. ഇതുവഴി ഫൈറ്റ് ക്ലബ് എന്ന ചിത്രം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെല്‍സണ്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. നേരത്തെ തന്‍റെ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ച് നെല്‍സണ്‍ പത്ര കുറിപ്പ് ഇറക്കിയിരുന്നു. 

വിജയിയുടെ മകന്‍റെ ചിത്രത്തിലെ നായകനാര്; മലയാളം താരം ഔട്ടായോ? പുതിയ അപ്ഡേറ്റ് ഇങ്ങനെ

രാജമൗലി മഹേഷ് ബാബു ചിത്രം: വന്‍ അപ്ഡേറ്റ് പുറത്തുവന്നു

click me!