'ജീവിതത്തിലെ മോശം അനുഭവം'; മനസ് തുറന്ന് ബിനു അടിമാലി

By Web Team  |  First Published Feb 5, 2023, 11:54 AM IST

"ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭം ഉണ്ട്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്"


നിരവധി സ്റ്റേജ് ഷോകളും ടിവി ഷോകളും ചെയ്തിട്ടുണ്ടെങ്കിലും ബിനു അടിമാലി എന്ന ഹാസ്യ കലാകാരന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത് സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷന്‍ പ്രോഗ്രാമിന് ശേഷമാണ്. സ്റ്റാര്‍ മാജിക്കിലൂടെ ബിനു അടിമാലിക്ക് പുതിയ ഒരു പ്രത്യേക കൂട്ടം ആരാധകര്‍ തന്നെ ഉണ്ടായി. സിനിമയിലും അത്യാവശ്യം നല്ല അവസരങ്ങള്‍ ലഭിച്ചു. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.

ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭം ഉണ്ട്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്. ഒരു സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍ ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടന കര്‍മം ചെയ്തു കൊടുക്കുന്ന ആളാണ് ഞാന്‍. പണം ഒരിക്കലും വിലപേശി വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല. അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ്സിന് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ആവട്ടെ എന്നേ ഞാന്‍ കരുതിയുള്ളൂ.

Latest Videos

ALSO READ : 'പഠാന്‍' രണ്ടാം പകുതി നിരാശപ്പെടുത്തിയെന്ന് കമന്‍റ്; ഷാരൂഖിന്‍റെ മറുപടി

സ്ഥലത്ത് എത്തിയപ്പോള്‍ അത് വലിയൊരു കോംപ്ലെക്‌സ് ആണ്. അതിനകത്ത് മൂന്ന് പേര്‍ നടത്തുന്ന മൂന്ന് ഷോപ്പുകളാണ്. ഒരു ഷോപ്പ് എന്നാണ് ഞാൻ മനസിലാക്കിയിരുന്നത്. അയാളത് സിംഗിള്‍ പേമെന്റില്‍ ഒതുക്കി. അത് പറയാമായിരുന്നു എന്ന് ഞാന്‍ പറഞ്ഞതിനെയാണ് ബിനു അടിമാലി ഇടുക്കി ജില്ലയ്ക്ക് പോലും അപമാനം ഉണ്ടാക്കുന്ന വിധം പെരുമാറി എന്ന നിലയില്‍ പറഞ്ഞ് പ്രചരിപ്പിച്ചത്. എന്നിട്ട് ആ മൂന്ന് ഷോപ്പുകളും ഞാന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ബിനു അടിമാലി പറയുന്നു. മൈൽസ്റ്റോൺ മേക്കർസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി തന്‍റെ പ്രതികരണം അറിയിച്ചത്.

click me!