നവാഗത സംവിധായകന്‍റെ നായകനായി ബിജു മേനോന്‍; 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' വരുന്നു

By Web Team  |  First Published Nov 27, 2024, 2:44 PM IST

മാജിക് ഫ്രയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം


മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസ് നിർമ്മിക്കുന്ന മുപ്പത്തി അഞ്ചാമത് ചിത്രം അവറാച്ചൻ ആൻഡ് സൺസ് ഇന്ന് കൊച്ചിയിൽ തുടങ്ങി. ബിജു മേനോൻ, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന റോളുകളിൽ എത്തുന്നത്. നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രയ്മ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർവ്വഹിക്കുന്നു. കൊച്ചിയിൽ ഇന്ന് നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ അമൽ തമ്പിയുടെ പിതാവ് തമ്പിയും അമലിന്റെ അധ്യാപികയായ രേഷ്മയും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ബെനീറ്റ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തു. ബിജുമേനോനും ചിത്രത്തിലെ മറ്റു താരങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. അവറാച്ചൻ ആൻഡ് സൺസിന്റെ ചിത്രീകരണം നാളെ മുതൽ ആരംഭിക്കും.

ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ്‌ അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ഡിഒപി സജിത് പുരുഷൻ, മ്യൂസിക് സനൽ ദേവ്, ആർട്ട് ആകാശ് ജോസഫ് വർഗീസ്, ആർട്ട് അജി കുട്ട്യാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിംഗ് ഹെഡ് ബബിൻ ബാബു, കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല, സ്റ്റിൽസ് ബിജിത് ധർമടം, ടൈറ്റിൽ ആൻഡ് പോസ്റ്റർ യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടെയ്‍ൻമെന്റ്, ഡിജിറ്റൽ പിആർ ആഷിഫ് അലി, അഡ്വർടൈസ്മെന്റ് ബ്രിങ്ഫോർത്ത്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷന്‍ മാജിക് ഫ്രയിംസ് റിലീസ്, പിആർഒ പ്രതീഷ് ശേഖർ.

Latest Videos

ALSO READ : കൈയടി നേടി ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്‍മിയും; 'ഹലോ മമ്മി' സക്സസ് ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!