മോഹൻലാലിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്‍ഫടികം. ചിത്രത്തിന്റെ തുടര്‍ച്ചയായി ആടു തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥ പറയുന്ന സ്‍ഫടികം 2 ഇരുമ്പൻ എന്ന സിനിമയുമായി ബിജു ജെ കട്ടക്കല്‍ എത്തുകയാണ്. എന്നാല്‍ സ്‍ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ ഇതിനെതിരെ രംഗത്ത് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സ്‍ഫടികം 2 ഇരുമ്പന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. സ്‍ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വർഷം സിനിമ റീ റിലീസ് ചെയ്യുമെന്ന് ഭദ്രൻ അറിയിച്ചിരുന്നു. അതിനോടുള്ള പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജു ജെ കട്ടക്കല്‍.

ബിജു ജെ കട്ടക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
2020 മാർച്ച് 30 മലയാള സിനിമയിലെ, ഒരു പുതിയ നാഴികകല്ലാകും, തോമാച്ചായൻ അവതരിച്ച 24വർഷം പൂർത്തിയായ അന്നേ ദിവസം, എന്റെ സിനിമ സ്ഫടികം 2 ഇരുമ്പൻ, ടീസർ പുറത്തു വിട്ടിരുന്നു, അതിന് ശേഷം സ്ഫടികം സിനിമയുടെ സംവിധയകൻ, ഇരുപത്തിയഞ്ചാം വർഷം ആ സിനിമ റീ റിലീസ് ചെയ്യുമെന്നു അറിയിച്ചിരിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്, കാരണം അന്നേ ദിവസം തന്നെയാണ്, സ്‌ഫടികം 2 ഇരുമ്പൻ റിലീസ് ചെയുന്നത്, ഇത് ഒരു മത്സരം ആയി കാണുന്നു, സ്ഫടികവും, സ്ഫടികം 2 ഇരുമ്പനും തമ്മിലുള്ള മത്സരം, തോമാച്ചായനും, തോമാച്ചായന്റെ മകൻ ഇരുമ്പൻ സണ്ണിയും ആയുള്ള മത്സരം,വിവാദങ്ങൾ അവസാനിക്കുകയോ, അവസാനിക്കാതിരിക്കുവോ ചെയ്യട്ടെ. ചാക്കോ മാഷ്, തോമായ്ക്കു മുന്നിൽ തോറ്റു, പക്ഷെ ഈ മത്സരത്തിൽ തോമാച്ചായന്റെ മകന്റെ മുന്നിൽ തോമാച്ചായൻ തോൽക്കാതിരിക്കട്ടെ...