ബിഗ് ബോസ് ഷോയിലൂടെ ലഭിച്ച ഏറ്റവും വലിയ സ്വത്ത് ശ്രീനിഷും പേളിയും: ഷിയാസ് കരീം

By Web Team  |  First Published Mar 23, 2023, 9:02 PM IST

ബിഗ് ബോസ് ഷോയിലെ അനുഭവങ്ങളെ കുറിച്ച് ഷിയാസ് കരീം.


ബിഗ്‌ ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണില്‍ ഫൈനലിസ്റ്റുകളായവരില്‍ മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ഒരാളായിരുന്നു ഷിയാസ് കരീം. ബിഗ് ബോസ് ഹൗസിലേക്ക് വന്നപ്പോൾ മുതൽ തന്റേതായ ഇടം കണ്ടെത്താൻ താരം ശ്രമിച്ചിരുന്നു. ബിഗ് ബോസിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷിയാസ് ഇപ്പോള്‍. യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് ബിഗ് ബോസിലേക്ക് പോയത്. പത്ത് ദിവസത്തേയ്‍ക്കുള്ള ഡ്രസുമെടുത്താണ് പോയതെന്നാണ് ഷിയാസ് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ പറയുന്നത്. ബിഗ് ബോസിൽ നിന്നും ലഭിച്ച ഏറ്റവും വലിയ സ്വത്ത് ശ്രീനിഷും പേളിയുമായുള്ള സൗഹൃദമാണ്. എന്തും വിളിച്ച് സംസാരിക്കാൻ സാധിക്കുന്ന സുഹൃത്താണ് ശ്രീനിഷെന്നും ഷിയാസ് കരീം പറയുന്നു.

ശ്രീനിഷും ഞാനും തമ്മിൽ ചേട്ടൻ- അനിയൻ ബന്ധമാണെന്നും ഷിയാസ് കരീം പറഞ്ഞു. പേളിയും ശ്രീനിഷും കല്യാണം കഴിക്കുന്നതിന്റെ തൊട്ട് മുമ്പത്തെ ദിവസം വരെ ആളുകൾ കുറ്റം പറഞ്ഞു. ഈ കല്യാണം നടക്കില്ലെന്നും ഗെയിമാണെന്നും ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. പേളി- ശ്രീനിഷ് പ്രണയം അനുകരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പ്രണയം സ്ട്രാറ്റജിയാക്കുന്നതിൽ കാര്യമില്ലെന്നാണ് ഷിയാസ് പറയുന്നത്. എത്രനാൾ ആളുകൾ പ്രണയം മാത്രം കണ്ടിരിക്കുമെന്നാണ് താരം ചോദിക്കുന്നത്.

Latest Videos

ചില കമന്റുകൾ കാണുമ്പോൾ വിഷമം തോന്നും. പ്രത്യേകിച്ച് തന്റെ ഉമ്മയെ പറയുമ്പോഴാണ് വിഷമം തോന്നുന്നത് എന്നാണ് ഷിയാസ് പറയുന്നത്. തനിക്ക് ആകെ ഉമ്മ മാത്രമാണുള്ളത്. തന്നെ വേണമെങ്കിൽ പറയാം പക്ഷെ തന്റെ കുടുംബത്തെ പറയുമ്പോൾ ഇറിറ്റേറ്റഡ് ആകുമെന്നാണ് ഷിയാസ് പറയുന്നത്.

കേരളത്തിലെ ഒരു പ്രമുഖ പരസ്യ മോഡലാണ് പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് കരീം. ദേശീയ അന്തർ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടിലും ഷിയാസ് ഭാഗമായിരുന്നു. ഷിയാസ് ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

Read More: സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന 'ഖുഷി', റിലീസ് പ്രഖ്യാപിച്ചു

click me!