ബിഗ് ബോസ് ശനി, ഞായര്‍ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ ഇല്ല

By Web Team  |  First Published May 18, 2024, 3:45 PM IST

മെയ് 18, 19 ദിവസങ്ങളിലെ വാരാന്ത്യ എപ്പിസോഡില്‍ ഇത്തവണ മോഹന്‍ലാല്‍ എത്തില്ല. 


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്‍റെ പത്താം ആഴ്ചയുടെ അവസാനത്തിലാണ്. അതിനാല്‍ തന്നെ ബിഗ് ബോസ് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകള്‍ ഇപ്പോള്‍ നടക്കുകയാണ്. ഒപ്പം തന്നെ ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികളെ കാണുവാന്‍ വീട്ടുകാര്‍ എത്തുന്ന ഫാമിലി വീക്കും പുരോഗമിക്കുകയാണ്. 

അതേ സമയം മെയ് 18, 19 ദിവസങ്ങളിലെ വാരാന്ത്യ എപ്പിസോഡില്‍ ഇത്തവണ മോഹന്‍ലാല്‍ എത്തില്ല. അതിനാല്‍ തന്നെ ഈ ആഴ്ചയില്‍ എവിക്ഷനും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. അതേ സമയം മോഹന്‍ലാലിന്‍റെ ജന്മദിനമായ തിങ്കളാഴ്ച മോഹന്‍ലാല്‍ എത്തിയേക്കും എന്നാണ് വിവരം. 

Latest Videos

അതേ സമയം ബിഗ് ബോസില്‍ പവര്‍ ടീം എന്ന സംവിധാനം അവസാനിച്ചതിന് ശേഷമുള്ള ആദ്യത്തെ വാരമാണ് കഴിഞ്ഞു പോകുന്നത്. ഫാമിലി വീക്ക് കൂടി ആയതിനാല്‍ കാര്യമായ ബഹളങ്ങളും പ്രശ്നങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല. അതേ സമയം വീട്ടുകാരുടെ വരവും അതിനെ തുടര്‍ന്ന് മത്സരാര്‍ത്ഥികളില്‍ ഉണ്ടായ മാറ്റവും ഏറെ ചര്‍ച്ചയായിരുന്നു. 

അതേ സമയം കഴിഞ്ഞ ആഴ്ചയിലെ നോമിനേഷന്‍ ഇത്തവണ എലിമിനേഷന്‍ ഇല്ലെങ്കില്‍ വീണ്ടും തുടരാനുള്ള സാധ്യതയുണ്ട്. നന്ദന, സായി കൃഷ്ണ, നോറ എന്നിവര്‍ ഒഴികെ എല്ലാവരും ഇത്തവണ ബിഗ് ബോസ് എവിക്ഷനില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതേ സമയം മോഹന്‍ലാല്‍ ഇല്ലാത്തതിനാല്‍ വീക്ക് എന്‍റ് എപ്പിസോഡ് സാധാരണ എപ്പിസോഡ് പോലെ തന്നെ തുടരും. ഫാമിലി വീക്ക് തുടരും.

ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?

സോറി അച്ഛാ..; വർഷങ്ങളായി മിണ്ടാതിരുന്ന സായിയും അച്ഛനും വീണ്ടും മിണ്ടി, മനംനിറഞ്ഞ് ഭാര്യ

click me!