വിജയി ആരാണെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഇത്തരം വേളയില്‍ ഇത്തവണത്തെ സീസണിലെ ബിഗ് ബോസിന്‍റെ പ്രകടനവും വിലയിരുത്തേണ്ടതുണ്ട്.
ബിഗ് ബോസ് മലയാളത്തിന്‍റെ ഒരു സീസണ്‍ കൂടി അവസാനിക്കാന്‍ പോവുകയാണ്. തമ്മില്‍ പോരടിച്ച് മുന്നേറി വീട്ടിലെത്തിയ 20ന് മുകളില്‍ മത്സരാര്‍ത്ഥികളില്‍ അവസാനം അവശേഷിക്കുന്നത് അഞ്ചുപേരാണ്. അഞ്ചില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വിലയിരുത്തലുകളും സൂക്ഷമ വിശകലനങ്ങള്‍ക്കും അപ്പുറം പ്രേക്ഷകര്‍ തങ്ങളുടെ ഇഷ്ടം ഏതാണ്ട് ഉറപ്പിച്ചിരിക്കും. അതിനാല്‍ തന്നെ വിജയി ആരാണെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഇത്തരം വേളയില്‍ ഇത്തവണത്തെ സീസണിലെ ബിഗ് ബോസിന്‍റെ പ്രകടനവും വിലയിരുത്തേണ്ടതുണ്ട്.
ബിഗ് ബോസ് എന്ന ലോക റിയാലിറ്റി ഷോകളിലെ സൂപ്പര്‍ ഷോയുടെ എല്ലാം നിയന്ത്രിക്കുന്നയാളാണ് ആ ശബ്ദം. ബിഗ് ബോസിന്‍റെ ശബ്ദം. അരൂപിയായ ശബ്ദത്തിന്‍റെ നിയന്ത്രണത്തിലാണ് വീട്ടിലെത്തുന്ന ഒരോ മത്സരാര്‍ത്ഥിയും. നിര്‍ദേശിച്ചും, ശാസിച്ചും, ശകാരിച്ചും ആശ്വസിപ്പിച്ചും ഒക്കെ ബിഗ് ബോസും ഈ യഥാര്‍ത്ഥ കളിയില്‍ നിറഞ്ഞ് കളിക്കും. ഈ കളിയും ഗെയിമിന്‍റെ ഭാഗം തന്നെയാണ്. ഇത്തരത്തില്‍ ഈ സീസണിലും ബിഗ് ബോസിന്‍റെ കളികള്‍ ഏറെ കണ്ടതാണ്.
സീസണ്‍ പ്രേമികളെയും മത്സരാര്‍ത്ഥികളെയും ഒരുപോലെ ആദ്യം മുതല്‍ ഈ സീസണില്‍ ഒരു ആശയക്കുഴപ്പത്തിലാക്കിയത് ഇത്തവണത്തെ പവര്‍ റൂം രീതിയായിരുന്നു. ഈ കണ്‍ഫ്യൂഷന്‍ ഗെയിമുകളില്‍ എല്ലാം കാണാമായിരുന്നു. വ്യക്തിപരമായ വീക്കിലി ടാസ്കുകള്‍ പവര്‍ റൂം ടാസ്കുകളായതോടെ പലപ്പോഴും ഇത് എങ്ങനെ നടപ്പിലാക്കും എന്നതില്‍ വീട്ടിലുള്ളവര്‍ക്ക് തന്നെ അവ്യക്തതയുണ്ടായിരുന്നു എന്നാണ് തോന്നിയത്.
അതിനാല്‍ ബിഗ് ബോസിന് ഈ സീസണിലെ ടാസ്കില്‍ ഇടപെടുന്നതില്‍ മുന്‍ സീസണുകളെ അപേക്ഷിച്ച് പിടിപ്പത് പണിയാണ് കിട്ടിയത്. പലപ്പോഴും തെളിച്ച വഴിയെ പോകാത്ത് ആട്ടിന്‍പറ്റത്തെ തെളിച്ച് നേരായ വഴിക്ക് എത്തിക്കാന്‍ ബിഗ് ബോസ് പാടുപെടേണ്ടി വന്നു എന്ന് കാണാം. പലപ്പോഴും തങ്ങളുടെ അധികാരം എന്താണെന്ന് പവര്‍ റൂമിനെ മനസിലാക്കുവാന്‍ ബിഗ് ബോസ് കഷ്ടപ്പെടുന്നതും കാണാമായിരുന്നു.
പലപ്പോഴും ബിഗ് ബോസ് ഒരു പ്രശ്നം പറഞ്ഞ് തീര്‍ക്കാറ് കണ്‍ഫഷന്‍ റൂമിലാണ്. എന്നാല്‍ ചിലപ്പോള്‍ അവിടെയും തര്‍ക്കത്തിലാകുന്ന മത്സരാര്‍ത്ഥികള്‍ ബിഗ് ബോസിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. പിന്നെ മുന്‍ സീസണിനെ അപേക്ഷിച്ച ആദ്യനാള്‍ മുതല്‍ വാക്ക് തര്‍ക്കങ്ങളും, കൈയ്യങ്കളികളും പതിവായ ഒരു സീസണായിരുന്നു ഇത്. അതിനാല്‍ തന്നെ ബിഗ് ബോസ് ഇടപെടലുകളും ചിലപ്പോള്‍ കടുത്തതായി തോന്നാം.
എങ്കിലും മുന്‍ സീസണുകള്‍ വച്ച് നോക്കിയാല്‍ ബിഗ് ബോസ് കുറച്ചുകൂടി ഫണ്ണായി പല കാര്യങ്ങളെയും സമീപിച്ചിട്ടുണ്ടെന്നും കാണാം. കണ്‍ഫഷന്‍ റൂമിലെ തമാശകളും മറ്റും അതിന് വലിയ ഉദാഹരണങ്ങളാണ്. അതിനാല്‍ ഗൗരവക്കാരന്‍ എന്ന റോളില്‍ നിന്നും ഇടവേളയെടുക്കുന്ന ബിഗ് ബോസിനെയും ഇത്തവണ കണ്ടു.
ബിഗ് ബോസ് മലയാളം സീസണ്‍ 6 തിരുത്തല്‍ ശക്തിയായി ഷോ റണ്ണറായ സോഷ്യല്‍ മീഡിയ
ബിഗ് ബോസ് ടോപ് ത്രീ ആരൊക്കെ?, അപ്‍സരയുടെ പ്രതീക്ഷകള്‍