Bigg Boss 4 : രാജാവായി റിയാസ്; ബിഗ് ബോസില്‍ പുതിയ വീക്കിലി ടാസ്‍ക്

By Web Team  |  First Published May 31, 2022, 8:21 PM IST

ദില്‍ഷ, ധന്യ എന്നിവര്‍ രാജ്‍ഞിമാര്‍


ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) പത്താം വാരത്തിലെ വീക്കിലി ടാസ്‍ക് (Weekly Task) ആരംഭിച്ചു. ബിഗ് ബോസ് സാമ്രാജ്യം എന്ന് പേരിട്ടിരിക്കുന്ന ടാസ്‍കില്‍ പേര് സൂചിപ്പിക്കുന്നതുപോലെ ബിഗ് ബോസ് വീട് ഒരു പഴയ സാമ്രാജ്യമായി മാറുകയാണ്. മൂന്നു പേരുടെ സ്ഥാനങ്ങള്‍ ബിഗ് ബോസ് തന്നെ തീരുമാനിച്ച് മത്സരാര്‍ഥികളെ അറിയിച്ചിരുന്നു. രാജാവിന്‍റെയും രാജ്‍ഞിമാരുടെയും വേഷങ്ങളാണ് ഇത്. റിയാസ് ആണ് രാജാവ്. ദില്‍ഷ, ധന്യ എന്നിവര്‍ രാജ്‍ഞിമാരും. കാര്‍ക്കശ്യക്കാരനും സ്വേച്ഛാധിപതിയുമാണ് ഈ ടാസ്കിലെ രാജാവിന്‍റെ കഥാപാത്രമെന്ന് ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്.

മത്സരാര്‍ഥികളുടെ മുന്നോട്ടുപോക്കിനെ സ്വാധീനിക്കാനുതകുന്ന ചില നേട്ടങ്ങളും ഈ ടാസ്കില്‍ ബിഗ് ബോസ് കരുതിവച്ചിട്ടുണ്ട്. കിരീടവും ചെങ്കോലും രാജാവിന് നല്‍കിയിട്ടുണ്ട്. അതേസമയം ആ ചെങ്കോല്‍ നഷ്ടമാവുന്നപക്ഷം രാജാവിന് അധികാരം നഷ്ടമാവും. ഒപ്പം ഒരു മാന്ത്രിക ലോക്കറ്റും രാജാവിന്‍റെ പക്കലുണ്ട്. അടുത്ത നോമിനേഷന്‍ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാള്‍ നോമിനേഷനില്‍ നിന്ന് മുക്തി നേടും. ഇത് എല്ലാവരും കാണുന്ന തരത്തില്‍ ഒരു ലോക്കറ്റ് പോലെ ധരിക്കണമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ റിയാസിനെ മാത്രം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചശേഷം പറയുകയായിരുന്നു.

Latest Videos

ALSO READ : വീക്കിലി ടാസ്‍കിനിടെ കയ്യാങ്കളി; ഡോ. റോബിന്‍ ബിഗ് ബോസിന് പുറത്തേക്ക്?

രാജ്ഞിമാരാവുന്ന ദില്‍ഷ, ധന്യ എന്നിവര്‍ക്കും അധികാരങ്ങളുണ്ട്. രാജ്ഞിമാരില്‍ ഒരാള്‍ക്ക് അടുത്ത ക്യാപ്റ്റന്‍സി ടാസ്കില്‍ നേരിട്ട് പങ്കെടുക്കാന്‍ അവസരം ലഭിക്കും. അതേസമയം അടുത്ത നോമിനേഷന്‍ പ്രക്രിയയില്‍ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാന്‍ രാജാവിന് അധികാരമുണ്ട്. ബിഗ് ബോസ് തീരുമാനിച്ചു നല്‍കിയ സ്ഥാനങ്ങള്‍ അല്ലാതെ കൊട്ടാരത്തിലെ വിദൂഷകന്‍, കൊട്ടാരം വൈദ്യന്‍, ഭടന്‍, ദാസന്‍, ദാസി, സേനാപതി, അടിമ എന്നിവരായി ആരൊക്കെ വരണമെന്ന് രാജാവിന് തീരുമാനിക്കാമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്.

click me!