ബിഗ് ബോസ് മലയാളം സീസണ്‍ നാല് അവസാന ഘട്ടത്തിലേക്ക് (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാല് അന്തിമഘട്ടത്തിലാണ്. സൂരജ്, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലസ്‍ലി എന്നിവരാണ് ബിഗ് ബോസ് വീട്ടില്‍ ഇപ്പോഴുള്ളത്. ഇവരില്‍ ആരായിരിക്കും വിജയിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇതുവരെയുള്ള യാത്ര എങ്ങനെയായിരുന്നു എന്നും ആരാണ് വെല്ലുവിളി എന്നും ഓരോരുത്തരും പറയുന്നതായിരുന്നു ഇന്നത്തെ എപ്പിസോഡില്‍ കാണിച്ചത്.
ഇതുവരെയുള്ള യാത്ര എങ്ങനെ എന്ന് ഓരോ മത്സരാര്‍ഥിയും പറയുന്നു
ലക്ഷ്‍മി പ്രിയ
സ്‍നേഹം എന്ന് പറയുന്ന കാര്യം ചിലരൊക്കെ കൂടുതലായി പ്രകടിപ്പിക്കും. ചിലര്‍ക്ക് പ്രകടിപ്പിച്ചാല്‍ അത് സൗഹൃദങ്ങളെ ബാധിക്കുമോയെന്ന് ഭയം തോന്നും. പക്ഷേ എങ്കിലും ഞാൻ വിശ്വസിക്കുന്നു സ്‍നേഹം എന്ന മാജിക് കൊണ്ടാണ് ഞാൻ നിങ്ങള്‍ ഓരോരുത്തരുടെയും പ്രേക്ഷക ലക്ഷങ്ങളുടെയും ഹൃദയം കീഴടക്കിയത് എന്ന് ഞാൻ വിചാരിക്കുന്നു. ലക്ഷ്‍മി പ്രിയ എന്ന് പറയുന്ന അഭിനേത്രിയെ ഒരു നിമിഷം പോലും നിങ്ങള്‍ ഇവിടെ കണ്ടിട്ടുണ്ടാവില്ല. എന്റെ സ്‍നേഹം സത്യമാണോ എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം, ചിലപ്പോള്‍. എന്റെ ചിരിയും കരച്ചിലും ഒക്കെ നാടകമാണോ എന്ന് വിചാരിച്ചിട്ടുണ്ടാകും. താങ്ക്യു.
ധന്യ
വിശ്വസിക്കാൻ പറ്റാത്ത ഒരു അദ്ഭുതം പോലെ തോന്നി. ബിഗ് ബോസില്‍ ഞാൻ വരുമെന്നോ ഇവിടെ ഉണ്ടാകുമോ എന്ന് സ്വപ്‍നം പോലും കണ്ടിട്ടില്ലായിരുന്നു. എങ്ങനെയാണ് ഈ ഗെയിം പോകുന്നത് എന്ന് പലരില്‍ നിന്നും കണ്ട് മനസിലാക്കി. ഡോ. റോബിൻ പോലും എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഇത്രയും ദിവസം ഞാൻ ഇവിടെ നില്‍ക്കാൻ കാരണം എന്റെ ഓരോ എതിരാളികളും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവങ്ങള്‍ക്കും എന്നെ സപ്പോര്‍ട്ട് ചെയ്‍ത ജനങ്ങള്‍ക്കും ആയിരം നന്ദി.
ദില്‍ഷ
എന്റെ കുടുംബമാണ് എനിക്ക് എന്നും എല്ലാം . അതുകൊണ്ട് എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട് ഇവിടെ ഒരുപാട് സിംഹക്കുട്ടികള്‍ക്ക് നടുവില്‍ കൊണ്ടിട്ട ആട്ടിൻ കുട്ടി ആണ് ഞാൻ എന്ന്. എവിടെ നോക്കുമ്പോഴും ഗെയിം പ്ലാൻ ചെയ്യുന്നത് ആണ് കണ്ടത്. എന്റെ കുടുംബം എന്നോട് പറഢഞ്ഞ ഒരു കാര്യമാണ് നീ നീയായി നിന്നാല്‍ മതിയെന്നാണ്. ഞാൻ അങ്ങനെ നിന്നു. എനിക്ക് അഭിനയിക്കാൻ പറ്റില്ല. ഒരു പെണ്ണ് ജേതാവാകണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും ദിവസം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാൻ പറ്റിയതില്‍ ഒരുപാട് സന്തോഷം.
സൂരജ്
ഞാൻ എന്താണോ അത് തന്നെയാണ് ഇവിടെ കാണിച്ചത്. എന്നെത്തന്നെ അറിയാനുള്ള ശ്രമമായിരുന്നു. കുട്ടിക്കളി എന്ന് എന്നെ എല്ലാവരും ഇവിടെ പറയാറുണ്ട്. ഞാൻ എന്റെ വീട്ടിലും ഇങ്ങനെ തന്നെയാണ്. കുട്ടിക്കളി വേണ്ടിടത്ത് കുട്ടിക്കളിയാരിക്കും. തീരുമാനമെടുക്കേണ്ട സമയത്താണ് തീരുമാനമെടുക്കേണ്ടത്. അവിടെ പക്വത കാണിച്ചാല്‍ മതി എന്നാണ് എനിക്ക് തോന്നുന്നത്. സപ്പോര്‍ട്ടിന് നന്ദി.
ബ്ലസ്‍ലി
ഞാൻ ഇവിടെ വന്ന് വളരെ ഒറ്റപ്പെട്ടാണ്. ഇവിടെ നിന്ന് പോകുന്നതും അങ്ങനെ തന്നെയാണ്. കൂടുതല്‍ തെറ്റുകളും കുറവ് ശരികളുമുള്ള വ്യക്തിയായിട്ടാണ് ഞാൻ എന്നെ കണ്ടത്. പലതരം വികാരങ്ങളിലൂടെ കടന്നുപോയി. പഠിത്തമാണ് വലിയ ആയുധം.
റിയാസ്
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഹിന്ദി ബിഗ് ബോസ് കാണുന്നതാണ് ഞാൻ. അന്നു മുതല്‍ എന്റെ സ്വപ്‍നമാണ് ബിഗ് ബോസില്‍ വരണം എന്നത്. ഞാൻ ഇവിടെ എത്തി. റിയല്‍ ആയിട്ട് നില്‍ക്കുക എന്നത് തന്നെയായിരുന്നു എനിക്ക് പ്രധാനം. ഗെയിമിന് വേണ്ടി റിയാസ് ഒച്ചയെടുക്കുന്നു, പ്രശ്‍നങ്ങളുണ്ടാക്കുന്നു എന്ന് നിങ്ങള്‍ പറയാറുണ്ട്. അങ്ങനെയല്ല. തെറ്റുകള്‍ കണ്ടാല്‍, എനിക്ക് അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഞാൻ ഉറക്കെ തന്നെ പറയും. പുറത്തും അങ്ങനെ തന്നെയാണ്. ഇത് എന്റെ ഗെയിമല്ല. ഞാൻ തന്നെയാണ്. ഈ ഷോ കഴിഞ്ഞാലും ഇതിന്റെ വിന്നറാകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അഭിമാനിക്കുന്നു.
വെല്ലുവിളി ആര്?
ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ആരാണെന്നും തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ത് അയോഗ്യതയാണ് അവര്‍ക്കുള്ളതെന്നും അവരെക്കാള്‍ എന്ത് യോഗ്യതയാണ് തങ്ങള്‍ക്കുള്ളതെന്നും കുടുംബാംഗങ്ങള്‍ ഓരോരുത്തരും പറയണം എന്നായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ഈ വീട്ടില്‍ നിന്ന് അവസാനം മോഹൻലാലിന്റെ കൈ പിടിച്ച് ഫിനാലെയിലേക്ക് കയറുമെന്ന് നിങ്ങള്‍ കരുതുന്ന രണ്ടു പേരെ ഭൂരിപക്ഷ തീരുമാന പ്രകാരം തീരുമാനിക്കുക എന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.
വെല്ലുവിളി ബ്ലസ്‍ലിയെന്ന് റിയാസ്
റിയാസ് ആയിരുന്നു ഏറ്റവും ആദ്യം സംസാരിച്ചത്. ഇവിടെ എത്ര നാള്‍ നിന്നു എന്നതില്ല, എന്ത് ചെയ്‍തു എന്നതിലാണ് കാര്യം എന്ന് റിയാസ് പറഞ്ഞു.പ്രേക്ഷകര്‍ സ്വയം കബളിപ്പിക്കപ്പെടാതെ യാഥാര്‍ഥ്യം മനസിലാക്കി ഒരാളെ ജേതാവാക്കുമെന്നാണ് കരുതുന്നത്. വെല്ലുവിളി തോന്നുന്ന ഒരു വ്യക്തി ബ്ലസ്‍ലി ആണെന്നും റിയാസ് പറഞ്ഞു.
പ്രേക്ഷകര്‍ കബളിപ്പിക്കപ്പെട്ട് ബ്ലസ്‍ലി ഇതുവരെ എത്തിയെന്ന് ആണ് റിയാസ് കാരണം പറഞ്ഞത്. ഷോയില്‍ വരാൻ പോലും അര്‍ഹനല്ല ബ്ലസ്‍ലി. ബ്ലസ്‍ലി അഭിനയിച്ചു തീര്‍ക്കുകയാണ്. അത് മനസിലാക്കാതെ പ്രേക്ഷകര്‍ ബ്ലസ്‍ലിയെ ഇവിടെ എത്തിച്ചുണ്ടെങ്കില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും റിയാസ് പറഞ്ഞു.
വെല്ലുവിളി സൂരജെന്ന് ബ്ലസ്‍ലി
റിയാസിന് ശേഷം ബ്ലസ്‍ലിയായിരുന്നു ചര്‍ച്ചയില്‍ സംസാരിച്ചത്. ഞാൻ ജോക്കര്‍ തന്നെയാണ് എന്ന് പറഞ്ഞാണ് ബ്ലസ്‍ലി സംസാരിച്ചു തുടങ്ങിയത്. തന്റെ കോമാളിത്തരങ്ങളില്‍ നിന്ന് എന്തെങ്കിലും സന്ദേശം കിട്ടിയിട്ടുണ്ടാകും എന്ന് ബ്ലസ്‍ലി പറഞ്ഞു. പ്രേക്ഷകരെ എന്റര്‍ടെയ്‍ൻമെന്റ് ചെയ്യിപ്പിച്ചു എന്നാണ് കരുതുന്നതെന്നും ബ്ലസ്‍ലി പറഞ്ഞു. സൂരജിനെ ആണ് താൻ എതിരാളിയായി കാണുന്നത് എന്ന് ബ്ലസ്‍ലി പറഞ്ഞു. ഗിവ് റസ്‍പെക്ട് ടേക്ക് റെസ്‍പെക്റ്റ് എന്ന സൂരജിന്റെ കഴിവ് തനിക്കില്ല. താൻ ആരെയും ബഹുമാനിക്കാറില്ലെന്നും ബ്ലസ്‍ലി പറഞ്ഞു.